കണ്ണൂർ –യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ട്രെയിനിൽ സ്​ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

02:40 pm 13/10/2016

train
കോഴിക്കോട്​: കണ്ണൂർ –യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ട്രെയിനിൽ സ്​ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്​ച രാവിലെ ഒമ്പതുമണിയോടെ കോഴിക്കോട്​ സ്​റ്റേഷനിലെത്തിയ തീവണ്ടിയിലാണ്​ 40 വയസു തോന്നിക്കുന്ന സ്​ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്​.

ജനറൽ കംമ്പാർട്ട്​മെൻറിലാണ്​ കർണാടക സ്വദേശിയെന്ന്​ സംശയിക്കുന്ന സ്​ത്രീ​യുടെ മൃതദേഹം കണ്ടെത്തിയത്​. യാ​ത്രക്കാർ റെയിൽവേ പൊലീസിനെ അറിയിക്കുകയും തുടർന്ന്​ മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്​.