അഞ്ചു നില കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്​.

06:20 pm 13/10/2016

download (2)

മുംബൈ: കിഴക്കൻ ബാന്ദ്രയിലെ ബെഹ്റാംപാട, ആനന്ദ് കനേക്കർ മാർഗ്ഗിൽ അഞ്ചു നില കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്​. രണ്ട് പെൺകുട്ടികളടക്കം ഏതാനും പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടതായി അധികൃതർ പറഞ്ഞു. ദൃക്​സാക്ഷികളാണ് പെൺകുട്ടികൾ കെട്ടിടത്തിൽ അകപ്പെട്ടതായി രക്ഷാപ്രവർത്തകരെ അറിയിച്ചത്.
വ്യാഴാഴ്​ച ഉച്ചക്ക്​ 1.20 ഓടെ ആയിരുന്നു അപകടം. കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്​. കെട്ടിടത്തിൽ നിന്ന് നേരത്തെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻദുരന്തമാണ്