കണ്‍വന്‍ഷന്‍ പ്രാസംഗീകന്‍ ഫാ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ അമേരിക്കയില്‍

12.57 AM 03-09-2016
unnamedജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും ശാലോം ടെലിവിഷനിലെ നിത്യ പ്രാസംഗീകനുമായ ഫാ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ ഓഗസ്റ്റ് 31-നു ബുധനാഴ്ച മൂന്നുമണിക്ക് കെന്നഡി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വികാരി ഫാ. ജോസഫ് വര്‍ഗീസ് അദ്ദേഹത്തെ സ്വീകരിച്ചു.
ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ദേവാലയത്തിലെ എട്ടുനോമ്പു ധ്യാനവും കണ്‍വന്‍ഷന്‍ പ്രസംഗവും ബഹുമാനപ്പെട്ട പൗലോസ് അച്ചന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മൂന്നാം തീയതി മുതല്‍ പത്താംതീയതി വരെ നടത്തപ്പെടുന്നതാണ്.