കണ്‍സീല്‍ഡ് ഗണ്‍ നിരോധിക്കുന്നതിനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു

– പി. പി. ചെറിയാന്‍
unnamed (2)

ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസ്സ് റൂമിലേയ്ക്കും ഡോമിലേയ്ക്കും താമസിക്കുന്ന മറ്റു കെട്ടിടങ്ങളിലേയ്ക്കും കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരുന്നതിനുള്ള അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മൂന്ന് പ്രൊഫസര്‍മാര്‍ സമര്‍പ്പിച്ച അപ്പീല്‍ യുഎസ് ഡിസ്ട്രിക്റ്റ് കോടതി അനുവദിച്ചില്ല.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുന്നതിന് അനുകൂലമായ നിയമം അംഗീകരിച്ചു നടപ്പാക്കിയത്. ക്ലാസ്സ് റൂമിലേയ്ക്കു തോക്കു കൊണ്ടുവരന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രൊഫസര്‍മാര്‍ കോടതിയെ സമീപിച്ചത്.

50000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ ഗണ്‍ നിയമം പാസ്സാക്കിയതു മുതല്‍ അനുകൂലമായും പ്രതികൂലമായും സജീവ ചര്‍­ച്ചകള്‍­ നടന്നിരുന്നു. നിയമസഭാ സാമാജികരോ യൂണിവേഴ്‌സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികള്‍ എവിടേയ്ക്കു ഗണ്‍ കൊണ്ടുവരുണമെന്ന അവകാശത്തിന്മേല്‍ ഇടപെടുന്നതിനെതിരെ ഡിസ്ട്രിക്ട് !ജ!ഡ്ജ് ലീ യക്കീല്‍ ശക്തമായ അഭിപ്രായമാണ് സ്വീകരിച്ചത്.

ഫാള്‍ സെമിസ്റ്റര്‍ ആരംഭിക്കുന്ന ഓഗസ്റ്റ് 22 തിങ്കളാഴ്ചക്ക് രണ്ടു ദിവസം മുന്‍പ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രൊഫസര്‍മാര്‍ അഭിപ്രായപ്പെട്ടു. 1995 മുതല്‍ ടെക്‌സസില്‍­ പൊതുസ്ഥലങ്ങളില്‍ കണ്‍സീല്­ഡ് ഗണ്‍ കൊണ്ടുനടക്കുന്നതിനുള്ള നിയമം നിലവില്‍ വന്നിരുന്നു.