കനത്ത മഴയില്‍ മുംബൈയില്‍ പാലം തകര്‍ന്നു; 22 പേരെ കാണാതായി

10:24 AM 03/08/2016
download
മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 22 പേരെ കാണാതായി. മഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ പാലമാണ് തകര്‍ന്നത്. പാലത്തിന്‍െറ 80 ശതമാനത്തോളം ഭാഗം ഒലിച്ച് പോയതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു അപകടം. രണ്ട് സ്​റ്റേറ്റ്​ ട്രാൻസ്​പോർട്ട്​ ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഒഴുകി പോയതായും റിപ്പോര്‍ട്ടുണ്ട്. പാലം തകർന്നതറിയാതെ ഇതു വഴി വന്ന മറ്റു വാഹനങ്ങളും നദിയിൽ വീണിട്ടുണ്ടോയെന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്​.

മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള പഴയ പാലമാണ് തകര്‍ന്നത്. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച പാലമാണിത്. പഴയ പാലം തകര്‍ന്ന ഉടന്‍ തന്നെ പുതിയ പാലത്തിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. എന്നാൽ ഇപ്പോൾ അത്​ പുനസ്​ഥാപിച്ചിട്ടുണ്ട്​. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാഫിസിന്‍െറ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന്​ തടസ്സം സൃഷ്​ടിക്കുന്നുണ്ട്​.