കനത്ത മഴയും വെള്ളപ്പൊക്കവും: ഹിമാചലില്‍ പാലം തകര്‍ന്നു

01:19 pm 12/8/2016
download (3)

ഷിംല: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചല്‍പ്രദേശില്‍ ദുരിതം തുടരുന്നു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാലം ഒലിച്ചുപോയി. കന്‍ഗ്ര ജില്ലയിലെ 44 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. സാവിത്രി നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച പാലമാണിത്.

നുര്‍പുര്‍ തെഹ്‌സിലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലമാണു തകര്‍ന്നത്. അപകടത്തില്‍ ആളപായമോ പരിക്കുകളോ ഉള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് രണ്ടിന് മുംബൈയില്‍ പാലം തകര്‍ന്ന് രണ്ട് ബസ് ഒഴുകിപ്പോയി 26 പേര്‍ മരിച്ചിരുന്നു.