സുപ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ ഫാ. പൗലോസ് പാറേക്കര ബര്‍ഗന്‍ ഫീല്‍ഡ് പള്ളിയില്‍ എട്ടുനോമ്പ് ദിവസങ്ങളില്‍ പ്രസംഗിക്കുന്നു

08:20 am 13/8/2016

ഫാ. ജോസഫ് വര്‍ഗീസ്
Newsimg1_72328829
അമേരിക്കയിലെ മണര്‍കാട് പള്ളി എന്നറിയപ്പെടുന്ന ബര്‍ഗന്‍ ഫീല്‍ഡിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പും ഈവര്‍ഷവും സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ പത്താംതീയതി ശനിയാഴ്ച വരെ നടത്തപ്പെടുന്നതാണ്.

എല്ലാദിവസവും രാവിലെ 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ധ്യാന പ്രാര്‍ത്ഥനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ധ്യാനവും, ഉച്ചനമസ്കാരവും വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈവര്‍ഷത്തെ ധ്യാനത്തിനും വചനശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്നത് സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും ശാലോം ടിവിയിലൂടെ സുപ്രസിദ്ധനുമായ വെരി. റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ അച്ചനാണ്. എല്ലാദിവസവും ബഹുമാനപ്പെട്ട അച്ചന്റെ വചന ശുശ്രൂഷയുണ്ടായിരിക്കും.

ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍, അതിഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ക്‌നാനായ ഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് എന്നീ പിതാക്കന്മാര്‍ വിവിധ ദിവസങ്ങളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാദിവസവും രാവിലെ മുതല്‍ വൈകുന്നതുവരെ പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ ധ്യാനത്തിലും ഉപവാസത്തിലും വളരുവാനുള്ള ക്രമീകരണങ്ങളും പള്ളിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാനാജാതി മതസ്ഥര്‍ ബര്‍ഗന്‍ഫീല്‍ഡ് ദേവാലയത്തിലെ എട്ടുനോമ്പില്‍ സംബന്ധിക്കാറുണ്ട്. എട്ടുനോമ്പിന്റെ വിജയകരമായ നടത്തിപ്പിന് ദേവാലയ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.