കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക ഡിന്നര്‍ നൈറ്റ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

12:41pm 12/3/2016

ജോയിച്ചന്‍ പുതുക്കുളം
cmnanews_pic3
മിസ്സിസാഗാ: കാനഡയിലെ മലയാളി നേഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) വാര്‍ഷിക ഡിന്നര്‍ നൈറ്റ് ഏപ്രില്‍ 23-നു ശനിയാഴ്ച വൈകിട്ട് 6.30-ന് നടരാജ് ബാങ്ക്വറ്റ് ഹാളില്‍ (Nataraj Banquet Hall, 7275, Torbram Road, Mississauga, L4TIG8 ) വച്ച് നടത്തപ്പെടുന്നു. കാനഡയിലെ മലയാളികളുടെ ആരോഗ്യ, കലാ-സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ അഭിവൃദ്ധിക്കും പുതിയ കുടിയേറ്റക്കാരായ മലയാളി നേഴ്‌സുമാരുടെ ഉന്നമനത്തിനും സി.എം.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നു.

ഈവര്‍ഷത്തെ ഡിന്നര്‍നൈറ്റിന്റെ മുഖ്യാതിഥികളായി കനേഡിയന്‍ ക്യാബിനറ്റ് മിനിസ്റ്ററും മറ്റ് പ്രമുഖരും പങ്കെടുക്കും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സായി എത്തിച്ചേരുന്നവര്‍ ക്രെഡന്‍ഷ്യല്‍ ഇവാല്യുവേഷനിലും മറ്റും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, ഒരേ ബിരുദയോഗ്യതയ്ക്ക് ഏകീകൃത ഇവാല്യുവേഷന്‍ പ്രോസസ് നടപ്പാക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കണ്ടുപിടിക്കുന്നതിനും, എളുപ്പത്തില്‍ പി.ആര്‍ കരസ്ഥമാക്കുന്നതിനും വേണ്ട ഇളവുകള്‍, വിസ അനുവദിക്കുന്നതിലും, സ്റ്റേ ബായ്കിന്റെ കാലാവധി കൂട്ടിയും മറ്റും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചും കനേഡിയന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി മിനിസ്റ്റര്‍ക്ക് സി.എം.എന്‍.എയുടെ വെബ്‌സൈറ്റ് നിവേദനം സമര്‍പ്പിക്കുന്നതിനുള്ള ഒപ്പുശേഖരണം നടത്തുന്നതിന് ബ്രാംപ്ടണില്‍ ചേര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. ഇതനുസരിച്ചുള്ള മെമ്മോറാണ്ടം അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ തയാറായിവരുന്നു.

കൂടാതെ പുതുതായി എത്തിച്ചേരുന്ന നേഴ്‌സുമാര്‍ക്കുവേണ്ടി മാര്‍ഗ്ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും അസോസിയേഷന്‍ നല്‍കിവരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി ‘ടിപ്‌സ് ഓഫ് ഫെയ്‌സ് ആന്‍ ഇന്റര്‍വ്യൂ’ എന്ന പരിപാടി വിജയകരമായി മുന്നേറുന്നു. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കുവേണ്ടി ഹോംലൈഫ് മിറക്കിള്‍ ബ്രേക്കേജുമായി സഹകരിച്ച് ‘ഏണ്‍ ഫിഫ്റ്റി പേര്‍സെന്റ് ഓഫ് ദി സെയില്‍ പേഴ്‌സണ്‍സ് കമ്മീഷന്‍ ബാക്ക് ടു ദി ബയര്‍ ടു ഫിനിഷ് ദേര്‍ ന്യൂ ഹോം’ എന്ന പരിപാടിയും നോര്‍ത്ത് വുഡ് മോര്‍ട്ട്‌ഗേജുമായി സഹകരിച്ച് പുതിയ വീടു വാങ്ങുന്നവര്‍ക്കുവേണ്ടി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ തരപ്പെടുത്തുന്നതിനും മറ്റും അസോസിയേഷനിലൂടെ സാധിക്കുന്നു. നിരവധി നേഴ്‌സുമാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുകൊണ്ടിരിക്കുന്നു. പൊതുസമൂഹത്തിന് പ്രയോജനമാകത്തക്കവിധം ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍, ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, ഡയബെറ്റിക് എഡ്യൂക്കേഷന്‍ സെഷനുകള്‍ എന്നിവയും അസോസിയേഷന്‍ നടത്തിവരുന്നു.

ഈവര്‍ഷത്തെ ഡിന്നര്‍നൈറ്റില്‍ കുട്ടികള്‍ക്കായി ഫേയ്‌സ് പെയിന്റിംഗ് ഉള്‍പ്പടെയുള്ള ഗെയിമുകളും, നേഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

കാനഡയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച മലയാളി നേഴ്‌സുമാരെ ലോംഗ് സര്‍വീസ് അവാര്‍ഡ് നല്‍കി ഡിന്നര്‍നൈറ്റില്‍ ആദരിക്കുന്നതാണ്. ഈവര്‍ഷത്തെ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റിന്റെ മെഗാ സ്‌പോണ്‍സര്‍ ഫെയ്ത്ത് ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നെസ് സെന്റര്‍, 1965 ഇീേേൃലഹഹല ആഹ്‌റ, ബ്രാംപ്ടണ്‍ ആണ്. മെഗാ സ്‌പോണ്‍സര്‍ഷിപ്പ് എന്‍വലപ് സി.എം.എന്‍.എയ്ക്കുവേണ്ടി വൈസ് പ്രസിഡന്റ് ഷീലാ ജോണ്‍ പ്രൊപ്രൈറ്റര്‍ ജോജന്‍ തോമസില്‍ നിന്നും ഏറ്റുവാങ്ങി.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: ആനി സ്റ്റീഫന്‍ (ബ്രാംപ്ടണ്‍) 416 616 3248, ഷീല ജോണ്‍ (മിസിസ്സാഗാ) 416 562 5845, സൂസന്‍ ഡീന്‍ (ബ്രാംപ്ടണ്‍) 416 230 6347, സെബാസ്റ്റ്യന്‍ തൊട്ടിയില്‍ (എറ്റോബിക്കോ) 647 393 9919, ലൂസി മാത്യു (ബ്രാംപ്ടണ്‍) 905 913 2227, സിനി തോമസ് (ബ്രാംപ്ടണ്‍) 647 505 2720, ബീന സാബു (വോഗണ്‍) 905 893 7442, അന്‍ഷാ നവീന്‍ (മാറ്റണ്‍) 647 989 1769, ജെസി വിന്‍സെന്റ് (ഹാമില്‍ട്ടണ്‍) 905 331 0665, ഏലിയാമ്മ ഓലിപത്ത് (സ്‌കാര്‍ബറോ) 416 298 7092, ജോജോ ഏബ്രഹാം (മാര്‍ക്ഹാം) 647 960 8465, ടോം സി മാത്യു (ഹാമില്‍ട്ടണ്‍) 289 445 1011, സബീന ഫിലിപ്പ് (മിസ്സിസാഗാ) 647 891 2643), മഹേഷ് മോഹന്‍ (മാര്‍ക്ഹാം) 647 703 4283, ജിജോ സ്റ്റീഫന്‍ (ടൊറന്റോ) 647 535 5742, നിസ്സി തോമസ് (മിസിസ്സാഗാ) 647 535 1584, ഡോണാ തോമസ് (416 551 4428). വെബ്: ംംം.രമിമറശമിാിമ.രീാ