കമലാ ഹാരിസിന് ഗവര്‍ണ്ണര്‍ ജെറി ബ്രൗണിന്റെ എന്‍ഡോഴ്‌സ്‌മെന്റ്

07.35 PM 26-05-2016
California
പി.പി.ചെറിയാന്‍

സാക്രമെന്റ്: യു.എസ്. സെനറ്റിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജയും, സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലുമായ കമലാ ഹാരിസണ്‍ കാലിഫോര്‍ണിയാ ഗവര്‍ണ്ണര്‍ ജെറി ബ്രൗണ്‍ എന്‍ഡോഴ്‌സ് ചെയ്തു. ഇന്നാണ്(മെയ് 23) ഗവര്‍ണ്ണര്‍ ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്.
ജൂണ്‍ 7ന് നടക്കുന്ന ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ മത്സരിക്കുന്ന കമലക്ക് ഗവര്‍ണ്ണറുടെ എന്‍ഡോഴ്‌സ്‌മെന്റ് ലഭിച്ചതോടെ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലിഫോര്‍ണിയാ ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ സമുന്നതനും, ജനപിന്തണയുമുള്ള ഗവര്‍ണ്ണര്‍ അവസാന ദിവസങ്ങളിലാണ് കമല ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ചുരുക്കം ചിലരെ എന്‍ഡോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചത്.
നിലവിലുള്ള സെനറ്റര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിലേക്ക് രണ്ടുപാര്‍ട്ടികളില്‍ നിന്നും മുപ്പത്തിനാലുപേരാണ് പ്രൈമറി തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്.
ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ കമലയും, യു.എസ്. റപ്രസെന്റേറ്റീവ് ലൊറിട്ട സാഞ്ചസുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്.

സ്റ്റേറ്റ് അറ്റോര്‍ണി ജനറലായി കഴിവു തെളിയച്ച പരിചയ സമ്പന്നായ കമലയെ എന്‍ഡോഴ്‌സ് ചെയ്തതിനെ മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ ഗവര്‍ണ്ണര്‍ ബ്രൗണ്‍ ന്യായീകരിച്ചു.

ഗവര്‍ണ്ണറുടെ പിന്തുണ നേടാന്‍ കഴിഞ്ഞതിലൂടെ ആത്മവിശ്വാസം നേടിയെടുത്തതായും, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചതായും കമല അറിയിച്ചു.
ഇമ്മിഗ്രേഷന്‍ നടപടികള്‍ പരിഷ്‌ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ.ശ്യാമള ഗോപാലന്‍ ഹാരിസിന്റെ മകളായ കമല പറഞ്ഞു. ഡൊണാള്‍ഡ് ഹാരിസാണ് പിതാവ് 1964 ഒക്ടോബര്‍ 20നായിരുന്നു കമലയുടെ ജനനം. കാലിഫോര്‍ണിയായിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറലാണ് കമലഹാരിസ്.