കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം

12.05 AM 10-06-2016

Attorney General Kamala Harris speaks at a news conference regarding criminal and civil responses to mortgage fraud in Los Angeles Monday, May 23, 2011 State Attorney General Kamala Harris said  the new Mortgage Fraud Strike Force includes a team of 17 lawyers and eight special agents from the state Department of Justice. (AP Photo/Nick Ut)

പി.പി.ചെറിയാന്‍
കലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയും അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് യുഎസ്‌ െസനറ്റിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജൂണ്‍ 7ന് നടന്നപ്രൈമറിയില്‍ പ്രധാന എതിരാളിയായ ലൊറിറ്റ സാഞ്ചസിനേക്കാള്‍ വളരെ മുമ്പിലാണ് കമല ഹാരിസ്.
യുഎസ് സെനറ്റര്‍ ബാര്‍ബറാ ബോക്‌സറുടെ സീറ്റിലാണ് മത്സരം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ഡഫ് സണ്‍ഡിഹിമിനാണ്. 34 േപരാണ് മത്സര രംഗത്തുണ്ടായിരുന്നത്. കലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണിന്റെ പിന്തുണ കമല ഹാരിസിനായിരുന്നു.
സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായി കഴിവ് തെളിയിച്ച കമല ഇമ്മിഗ്രേഷന്‍ നടപടികള്‍ പരിഷ്‌കരിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ. ശ്യാമള ഗോപാലന്‍ ഡൊണാള്‍ഡ് ഹാരിസ് ദമ്പതികളുടെ മകളാണ് കമല ഹാരിസ്. കലിഫോര്‍ണിയയിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ കൂടിയാണ് കമല. കമലയുടെ വിജയത്തിനായി പ്രവാസി സമൂഹം ഒറ്റകെട്ടായിട്ടാണ് രംഗത്തുണ്ടായിരുന്നത്.