കരുണയുടെ കരങ്ങളുമായി കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ

12.26 AM 15-06-2016
kairali_yifi_pic1
ജോയിച്ചന്‍ പുതുക്കുളം

സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ നാല് ധര്‍മ്മസ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ വൈഫൈ സ്റ്റേജ്‌ഷോ വന്‍ വിജയമായി. ജനപങ്കാളിത്തംകൊണ്ട് സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹം ഹൃദയംകൊണ്ട് അംഗീകരിച്ച വൈഫൈ ഷോ, ധര്‍മ്മം ഒരു കര്‍മ്മമേഖലയാക്കിയ കൈരളി ആര്‍ട്‌സ് ക്ലബിന്റെ അംഗീകാരം ഉന്നതിയിലേക്ക് ഉയര്‍ത്തി എന്ന് നിസംശയം പറയാം.

ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍ തന്റെ ആമുഖ പ്രസംഗത്തില്‍ കൈരളിയുടെ ഈ കര്‍മ്മപരിപാടിയില്‍ സഹകരിച്ച സദസിനെ അഭിനന്ദിച്ചു.

പണത്തിന്റെ മൂല്യം ഏറുന്നത്, അതു ഉപയോഗിക്കുന്ന നന്മയിലൂടെയാണെന്ന് കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്ററായി രാജു ഇടിക്കുളയും, ജോയിന്റ് കോര്‍ഡിനേറ്ററായി ചെറിയാന്‍ മാത്യുവും തങ്ങളുടെ നേതൃവൈഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചതായിരുന്നു വൈഫൈ ഷോയുടെ വിജയം.

കൈരളി ആര്‍ട്‌സ് ക്ലബ് ഫൊക്കാനയുമായി അഫിലിയേറ്റ് ചെയ്ത സംഘടന എന്ന നിലയില്‍, ജൂലൈ 1 മുതല്‍ 4 വരെ കാനഡയില്‍ വച്ചു നടക്കുന്ന ദേശീയ കണ്‍വന്‍ഷനില്‍ എല്ലാ ജനവിഭാഗങ്ങളുടേയും സഹകരണവും സഹായവും കൈരളി ആര്‍ട്‌സ് ക്ലബിന്റെ വൈസ് പ്രസിഡന്റ് ജോര്‍ജ് സാമുവേല്‍ തന്റെ അവതരണപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ഡോ. മാമ്മന്‍ സി. ജേക്കബ്, സിജു ഏബ്രഹാം, ജോജി വര്‍ഗീസ്, ഹൗളി പാത്തൂര്‍, ജോസഫ് ചാക്കോ, ലിബി ഇടിക്കുള, മേരി ജോര്‍ജ്, രഞ്ജിത്ത് പറവനത്ത് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം കൈരളി വൈഫൈ പ്രോഗ്രാമിന്റെ വന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി.

കൈരളി ആര്‍ട്‌സ് ക്ലബ് സെക്രട്ടറി വര്‍ഗീസ് ശാമുവേല്‍ സഹൃദയരായ സദസിനും പരിപാടിയുമായി സഹകരിച്ച എല്ലാ സ്‌പോണ്‍സേഴ്‌സിനും, വൈഫൈ ടീമിനും, സ്‌കൂള്‍ അധികൃതര്‍ക്കും, സൗണ്ട് സിസ്റ്റം നിയന്ത്രിച്ച ബിനു ജോസഫിനും, ഫോട്ടോഗ്രാഫര്‍ ഐപ്പിനും, ടെമ്പിള്‍ ഓഫ് ടാലന്റ്‌സ് ഡയറക്ടര്‍ രശ്മി സുനിലിനും, ദേശീയഗാനം ആലപിച്ച കുമാരി ലിയ ജോണിനും കൈരളി ആര്‍ട്‌സ് ക്ലബിന്റെ ഹൃദ്യമായ നന്ദി രേഖപ്പെടുത്തി.