കര്‍ണാടകയിലെ ഹാസനില്‍ വാഹനാപകടം; നാല് മരണം

01:37pm 10/7/2016
download

ഹാസന്‍: ബംഗളൂരുമംഗലാപുരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. സ്വകാര്യ ബസും ടൊയൊറ്റ ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 2.45ന് ദേശീയപാതയില്‍ ഹാസനിലാണ് അപകടം.

മരിച്ചവരില്‍ ബംഗളൂരു സഞ്ജീവിനി നഗര്‍ സ്വദേശിയായ കാര്‍ െ്രെഡവര്‍ ശങ്കര്‍ മൂര്‍ത്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകട സമയത്ത് കാറില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹാസന്‍ പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഹാസനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.