കര്‍ണാടക സംഗീത കുലപതി ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു

9.45 PM 22/11/2016
balamurali_krishna_760x400
കര്‍ണാടക: കര്‍ണാടക സംഗീത കുലപതി ഡോ മുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖംകാരണം കുറച്ച് നാളായി കിടപ്പിലായിരുന്നു അദ്ദേഹം.
1930 ജൂലയ് ആറിനാണ് ബാല മുരളി കൃഷ്ണ ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍തന്നെ ബാലമുരളി കൃഷ്ണ സംഗീതത്തില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നു. മംഗലപ്പള്ളി മുരളീകൃഷ്ണ എന്നായിരുന്നു മുഴുവന്‍ പേര്. രാജ്യം പദ്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വാതി സംഗീത പുരസ്കാരം നല്‍കി കേരളവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്യ
വളരെ ചെറു പ്രായത്തില്‍ തന്നെ കച്ചേരി നടത്തി പ്രസിദ്ധനായിരുന്നു. എട്ടാം വയസിലലായിരുന്നു അദ്യ കച്ചേരി. പതിനഞ്ചാം വയസില്‍ ബാലമുരളി കൃഷ്ണ 72 മേളകര്‍ത്താ രാഗങ്ങളിലും പ്രാവീണ്യം നേടി. നിരവധി രാഗങ്ങള്‍ക്ക് രൂപം നല്‍കിയ ബാലമുരളി കൃഷ്ണ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും നിരവധി സിനിമാഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.