കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു

07:25 am 24/3/2017

Newsimg1_92653679
വാഷിംഗ്ടണ്‍ ഡിസി: ബാള്‍ട്ടിമോറിലെ റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ വില്യം എച്ച് കീലര്‍ (86) അന്തരിച്ചു. കാറ്റണ്‍സ്‌വില്‍ സെന്‍റ് മാര്‍ട്ടിന്‍സ് വയോജന മന്ദിരത്തില്‍ ഇന്നലെയായിരുന്നു അന്ത്യം.

പെന്‍സില്‍വേനിയയിലെ ഹാരിസ്ബര്‍ഗ് ബിഷപ്പായിരുന്ന കീലര്‍1989ലാണ് ബാള്‍ട്ടിമോര്‍ അതിരൂപതാധ്യക്ഷനായി നിയമിതനായത്.യുഎസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അധ്യക്ഷനായി പ്രവര്‍ത്തിച്ച അദ്ദേഹം കത്തോലിക്കായഹൂദ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു നിസ്തുല സംഭാവന നല്‍കിയിട്ടുണ്ട്. എക്യുമെനിക്കല്‍, മതാന്തര സമിതികളില്‍ അംഗമായിരുന്നു. 1994ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

കര്‍ദിനാള്‍ കീലറുടെ നിര്യാണത്തോടെ കര്‍ദിനാള്‍ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 223 ആയി കുറഞ്ഞു. ഇതില്‍ 80വയസിനു താഴെ പ്രായമുള്ള 117 പേര്‍ക്കാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശം ഉള്ളത്