11:11 am 15/10/2016
ബീജിംഗ്: വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സുവിലെ ഒരു സാധാരണ കര്‍ഷകന്‍ മാത്രമായിരുന്നു ഇതുവരെ ഴാങ് ജിയുചെങ്. എന്നാല്‍, ഇന്ന് ഈ മനുഷ്യന്‍ രാജ്യത്തെ വലിയൊരു താരമാണ്. സ്വന്തമായി വിമാനമുണ്ടാക്കിയ കര്‍ഷകന്‍.
ഏറെ നാളത്തെ ആഗ്രഹങ്ങള്‍ക്കൊടുവിലാണ് ഴാങ് വിമാനം ഉണ്ടാക്കിയത്. സ്റ്റീല്‍ കൊണ്ടാണ് ഇതുണ്ടാക്കിയത്. ഈ വിമാനത്തിന് ഒന്നര മീറ്റര്‍ ഉയരവും മൂന്നര മീറ്റര്‍ നീളവുമേയുള്ളൂ. ഏഴ് മീറ്റര്‍ വരും ചിറകുകള്‍. ഇതിനകം 2000ഇ യുവാന്‍ (ഏകദേശം രണ്ടു ലക്ഷം രൂപ) ചെലവു വന്നു. വിമാനമായി, ഇനി അതൊന്നു പറത്തി നോക്കണം എന്നാണ് ഈ കര്‍ഷകന്റെ ആഗ്രഹം. അതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഇയാളിപ്പോള്‍.