കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ആഘോഷ ലഹരിയില്‍ -രാഹുല്‍ ഗാന്ധി

02:33pm 29/5/2016

download (4)

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്‍െറ ലഹരിയിലാണെന്നും അതേസമയം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് പല ഭാഗത്തും കര്‍ഷകര്‍ വരള്‍ച്ച മൂലം പ്രയാസപ്പെടുകയും ആത്മഹത്യ ചെയ്യകയുമാണ്. ഈ സമയം ഇന്ത്യ ഗേറ്റില്‍ സിനിമാ താരങ്ങളോടൊപ്പം സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷിക ലഹരിയിലാണ് ബി.ജെ.പി നേതാക്കളെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹേം.

വരള്‍ച്ച പ്രദേശങ്ങളില്‍ പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികാഘോഷത്തില്‍ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, രവീണ ടണ്ടന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താര നിരകളാണ് പങ്കടെുത്തത്.

കേന്ദ്ര സര്‍ക്കാറിനെ കൂടാതെ ഡല്‍ഹിയിലെ ആം ആദ്മി ഗവണ്‍മെന്‍റിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. അധികാരത്തില്‍ എത്തുന്നതിന് മുമ്പ് നിരവധി വാഗ്ദാനങ്ങളാണ് അരവിന്ദ് കെജ്രിവാള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുകളാണ് കെജ്രിവാള്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വൈദ്യുതിയും ജലവും തടസമില്ലാതെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ അരവിന്ദ് കെജ്രിവാള്‍ അധികാരം ലഭിച്ചപ്പോള്‍ എല്ലാം മറന്നു പോയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചര്‍ത്തേു.