കറാച്ചിയിൽ പ്രാർഥനാ ചടങ്ങിനിടെ വെടിവയ്പ്; അഞ്ചു മരണം

01.23 AM 30/10/2016
Karachi_291016
ഇാസ് ലാമാബാദ്: കറാച്ചിയിൽ പ്രാർഥനാ ചടങ്ങിനിടെ അജ്‌ഞാതർ നടത്തിയ വെടിവയ്പിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ നസീമാബാദിലായിരുന്നു സംഭവം. ഒരു വീട്ടിൽ പ്രാർഥന നടക്കുന്നിടത്തേക്ക് അക്രമികൾ കടന്നുവന്ന് വെടിവയ്പ് നടത്തുകയായിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ലഷ്കർ ഇ ജാൻവി അൽ അലാമി എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.