കഴിഞ്ഞ 9 മാസത്തിനിടെ സംസ്ഥാനത്ത് 1163 ബലാത്സംഗക്കേസുകള്‍.

05:40 pm 5/11/2016
images (9)
തിരുവനന്തപുരം: സംസ്ഥാനത്ത് ബലാത്സംഗക്കേസുകളുംസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഒരോ ദിവസവും കൂടി വരുകയാണെന്നതിന്‍റെ ഞെട്ടിക്കുന്ന കണക്കൂകള്‍ പുറത്ത്. കഴിഞ്ഞ 9 മാസത്തിനിടെ കേരളത്തില്‍ 1163 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ 9 മാസനത്തിനിടെ ആയിരത്തിലധികം ബലാത്സംക്കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റര് ചെയ്തത്. .കൃത്യമായി പറഞ്ഞാല്‍ 1163.
ഏറ്റവും കൂടുതല് അതിക്രമങ്ങള്‍ നടന്നത് തലസ്ഥാനത്താണ്. നഗരത്തിനേക്കാള്‍ ഗ്രാമങ്ങള്‍ അതിക്രമങ്ങള്‍ കൂടുതലാണ്. നഗരപരിധിയില്‍ 54 പേര്‍ ഇരയായപ്പോള്‍,ഗ്രാമങ്ങളില്‍ 89 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടി നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല.
എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തത് 130 കേസുകള്‍. മലബാറില്‍ ഏറ്റവും അധികം പീഡനങ്ങള്‍ നടന്നത് മലപ്പുറത്ത്, 123 കേസുകള്‍. സാംസ്കാരിക ജില്ലയായ തൃശ്ശൂരില്‍ 99 പേര്‍ പീഡനത്തിന് ഇരയായി. കൊല്ലത്ത് 96 ആണ് ഇത്. പാലക്കാട് 92 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. കണക്കുകളില്‍ പേരിനെങ്കിലും കുറവ്. കണ്ണൂരില്‍ 48 കേസുകള്‍.
ലൈംഗീക അതിക്രമങ്ങള്‍ക്ക് പുറമേ ഗാര്‍ഹിക പീഡനക്കേസുകളും, കയ്യേറ്റശ്രമവും,നവമാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍ കേസുകളും ഇതുപോലെ തന്നെ നാള്‍ക്കുനാള്‍ ഏറിവരുകയാണ്.