വാനും ട്രക്കും കൂട്ടിയിടിച്ച്​ 14 പേർ മരിച്ചു.

05:34 pm 5/11/2016

images (8)
ഗുജറാത്ത്​: വാനും ട്രക്കും കൂട്ടിയിടിച്ച്​ 14 പേർ മരിച്ചു. അഹമ്മദാബാദിലെ ദോൽക്ക – ബഗോദര ഹൈവേയിലാണ്​ അപകടം നടന്നത്​. ഗുരുതരമായി പരിക്കേറ്റവരെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജ്​കോട്ട്​ സോക്​ദയിലെ അഞ്ചു കുടംബത്തിൽ നിന്നുള്ളവരാണ്​ അപകടത്തിൽ പെട്ടത്​. കുടുംബങ്ങൾ ഗുജറാത്തിലെ പ്രശസ്​തമായ തീർത്ഥാടന കേന്ദ്രമായ പഞ്ച്​മഹലിലെ പാവാഗദ്​ സന്ദർശിച്ച്​ മടങ്ങവെയാണ്​ അപകടം നടന്നത്​. മരിച്ചവരിൽ ഒമ്പതു പേർ ജിഞ്ചാരിയ കുടുംബത്തിൽ നിന്നുള്ളവരാണ്​.

ദോൽക്ക എം.എൽ.എയും മന്ത്രിയുമായ ഭൂപേന്ദ്ര സിങ്ങ്​ ചൗദസ്​മ സംഭവം സ്​ഥലം സന്ദർശിച്ചു.