കശുവണ്ടിക്ക് വില കുറയുന്നു.

O9:36 am 13/3/2017

download (10)

ഇ​രി​ട്ടി: ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ടി​വ് ത​ട​യാ​ന്‍ കാ​ഷ്യു​ കോ​ര്‍​പ്പ​റേ​ഷ​ന്‍ പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ക​ശു​വ​ണ്ടി വാ​ങ്ങാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ ക​ശു​വ​ണ്ടിക്ക് വി​ല​യി​ടിയുന്നു.
പൊ​തു​മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും സ്വാ​കാ​ര്യ ഫാ​ക്ട​റി​ക​ള്‍ 150 രൂ​പ​ക്ക് വാ​ങ്ങി തു​ട​ങ്ങി​യ ക​ശു​വ​ണ്ടി വി​ല​യി​ടി​ച്ച് ഇ​പ്പോ​ള്‍ 136ല്‍ ​എ​ത്തി​യി​രി​ക്കു​ന്നു.
ഇ​ട​നി​ല​ക്കാ​രാ​യ ക​ശു​വ​ണ്ടി വ്യാ​പാ​രി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലി​ല്ലാ​ത്ത​തി​നാ​ല്‍ വി​പ​ണ​യി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റെ​യു​ണ്ടാ​യി​ട്ടും വി​ല​യി​ടി​ക്കു​ന്ന​ത്.
ക​ശു​വ​ണ്ടി പ​രി​പ്പി​ന്‍റെ വി​ല​യ​യ​നു​സ​രി​ച്ച് ക​ശു​വ​ണ്ടി കി​ലോ​ഗ്രാ​മി​ന് 200 രൂ​പ​ക്ക് വാ​ങ്ങാ​നാ​കും.
ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ തോ​ട്ട​ണ്ടി സം​സ്‌​ക​രി​ക്കു​മ്പോ​ള്‍ മൂ​ന്നി​ലൊ​ന്ന് പ​രി​പ്പ് ല​ഭി​ക്കു​ന്ന​താ​ണ്. ക​ശു​വ​ണ്ടി ക​ര്‍​ഷ​ക​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും വ​ന്‍​കി​ട ഫാ​ക്ട​റി​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. റ​ബ​ര്‍ വി​ല കു​ത്ത​നെ​യി​ടി​ഞ്ഞ​പ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​ക ആ​ശ്വാ​സ​മാ​ണ് ക​ശു​വ​ണ്ടി. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഈ ​വി​ള​യെയും ക​ണ്ടി​ല്ല​ന്ന് ന​ടി​ക്കു​ക​യാ​ണ്. ക​ശു​വ​ണ്ടി​ക്ക് ന്യാ​യ വി​ല ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്തര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം.