കശ്​മീരിലെ അതിർത്തിയിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ

09:19 am 4/10/2016
download (2)

ന്യൂഡൽഹി: കശ്​മീരിലെ അതിർത്തിയിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ ലംഘിച്ചതായി റിപ്പോർട്ട്​. ​ നൗഷീരയിലെ കൽസ്യാൻ മേഖലയിൽ ഇന്ന്​ പുലർച്ചെ രണ്ട്​ മണിക്കാണ്​ വെടിവെപ്പുണ്ടായത്​. ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ വെടിയുതിർത്ത പാക്​ സൈനികർക്കുനേരെ ഇന്ത്യൻ സേനയും തിരിച്ചടിച്ചു​.

​വെടിവെപ്പിൽ എന്തെങ്കിലും നാശനഷ്​ടമുണ്ടായതായി വ്യക്​തമല്ല. കഴിഞ്ഞ ദിവസം അതിർത്തിയിൽ ഏഴു സ്​ഥലങ്ങളിൽ പാക്​ വെടിവെപ്പുണ്ടായിരുന്നു. അതേസമയം ബാരമുല്ലയിലെ വെടിവെപ്പിൽ ബി.എസ്.എ​ഫ്​ കോൺസ്​റ്റബിൾ മരിച്ചത്​ ഭീകരരുടെ വെടിയേറ്റാണോ അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം വ്യക്​തമല്ല. സംഭവത്തിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായുള്ള വാർത്ത അടിസ്​ഥാന രഹിതമാണെന്ന്​ തെളിഞ്ഞു. 90 മിനിറ്റോളം നീണ്ട വെടിവെപ്പിനുശേഷം പര​ിശോധന നടത്തിയെങ്കിലും മേഖലയിൽ ഭീകരരെ കണ്ടെത്താനായില്ല.

അതിനിടെ ജമ്മു കശ്​മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​സിങ്ങി​െൻറ സന്ദർശനം തുടരുകയാണ്​. ഇന്നലെ ലഡാക്​ സന്ദർശിച്ച മന്ത്രി ഇന്ന്​ കാർഗിലിലേക്ക്​​ പോകും​. അതേസമയം ഇന്ത്യയുമായി ചർച്ചക്ക്​ തയാറാണെന്ന്​ അറിയിച്ച്​ പാക്​ ഹൈകമീഷണർ അബ്​ദുൽ ബാസിത്​ രംഗത്തെത്തിയിട്ടുണ്ട്​.