കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 13 വയസുകാരൻ കൊല്ലപ്പെട്ടു

12:30 pm 8/10/2016

download
ശ്രീനഗർ: കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 13 വയസുകാരൻ കൊല്ലപ്പെട്ടു. ജുനൈദ്​ അഹമദ്​ ഭട്ടാണ്​ സംഘർഷത്തിൽ കൊല്ലപ്പെട്ടത്​. മൂന്ന്​ മാസമായി തുടരുന്ന സംഘർഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 91 ആയി.

സംഘർഷത്തെ തുടർന്ന്​ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രതിഷേധക്കാർക്ക്​ നേരെ ശനിയാഴ്​ച്ചയായിരുന്നു സേന പെല്ലറ്റ്​ ആക്രമണം നടത്തിയത്​. ഇൗ സമയത്ത്​ വീടിനടുത്തുണ്ടായിരുന്ന ജുനൈദി​െൻറ നെഞ്ചിലും തലയിലും പെല്ലറ്റ്​ പതിക്കുകയായിരുന്നു. ജുനൈദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ കശ്​മീരിലെ വിവിധയിടങ്ങളിൽ സംഘർഷം ആരംഭിച്ചത്​. സംഘർഷത്തിൽ 90 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽകുകയും ചെയ്​തിരുന്നു.