കശ്‌മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു

02.22 PM 07/11/2016
kashmir_encounter_760x400
ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ സുരക്ഷാ സേന ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ വധിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ സുരക്ഷാ സേന ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ വധിച്ചു. 62 രാഷ്ട്രീയ റൈഫിള്‍സും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തീവ്രവാദിയെ നേരിട്ടത്. വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു എ കെ 47 തോക്കും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ വാന്‍ഗാം ഗ്രാമത്തിലാണ് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ കൃഷ്ണഗാട്ടി മേഖലയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചിരുന്നു.