കാണാതായവരില്‍ ഒരാളെ കണ്ടെത്തി

10:10am 11/7/2016

download (5)
മുംബൈ: ഐഎസില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന മലയാളികളില്‍ ഒരാളെ മുംബൈയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ്ഖാനിനെയാണ് കണ്‌ടെത്തിയത്. ഞായറാഴ്ച രാത്രിയില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സാണ് ഇയാളെ പിടികൂടിയത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു.

ഒരാഴ്ച മുമ്പ് ഫിറോസ്ഖാന്‍ വീട്ടിലേക്കു വിളിച്ചിരുന്നു. ബാക്കിയുള്ളവര്‍ സിറിയയില്‍ ആണെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മറ്റുള്ളവരുടെ തിരോധാനത്തെകുറിച്ച് വ്യക്തമായവിവരം ലഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

നാല്‍പ്പതിലേറെ മലയാളികള്‍ ഐഎസിന്റെ ഭാഗമായി സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമായി ഉണെ്ടന്നാണ് എന്‍ഐഎയ്ക്കു ലഭിച്ചിട്ടുള്ള വിവരം. ഇതിലുള്‍പ്പെട്ട 24 മലയാളികളുടെ പങ്കാണു സ്ഥിരീകരിക്കാനായത്. മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളായ റിസര്‍ച്ച് അനാലിസിസ് വിംഗ് (റോ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നിവയുടെ നേതൃത്വത്തില്‍ ശേഖരിച്ചുവരുന്നു.