കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബി ന്റെ മാതാവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

04:28 am 7/11/2016
images (2)

ന്യുഡൽഹി: കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബി​െൻറ മാതാവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. നജീബിനെ കണ്ടെത്തുന്നതിലെ പൊലീസ്​ നിഷ്​ക്രിയത്വത്തിനെതിരെ 200 ഒാളം വരുന്ന ജെ.എൻ.യു വിദ്യാർഥികൾ ഇന്ത്യാ ഗേറ്റിനടുത്ത്​ നടത്തിയ പ്രതിഷേധ​ പരിപാടിക്കിടെയാണ് പൊലീസ്​ നടപടി.

പൊലീസ്​ നജീബി​െൻറ മാതാവിനെ ​കൈക്ക്​ പിടിച്ച്​ വലിച്ചിഴച്ച്​ കൊണ്ടുപോവുകയായിരുന്നു. രണ്ടു യുവതികളെയും പൊലീസ് ​കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. വനിതാ പൊലീസുകാർ വേണമെന്നിരിക്കെ പുരുഷ പൊലീസുകാരാണ്​ യുവതികളെ കസ്​റ്റഡിയിലെടുത്തതെന്ന്​ സമരക്കാരിലൊരാളായ ശാഹിദ്​ റാസ പറഞ്ഞു.

അതേസമയം ഇന്ത്യാഗേറ്റിന്​ സമീപം നാലുപേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സെക്ഷൻ 144 അനുസരിച്ചാണ്​ പ്രതിഷേധക്കാരെ കസ്​റ്റഡിയിലെടുത്തതെന്നും ​പൊലീസി​െൻറ വാദിക്കുന്നു.

നേരത്തെ നജീബി​െൻറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പ്രസിഡൻറ്​ പ്രണബ്​ മുഖർജിയെ കണ്ടിരുന്നു. പ്രശ്​നത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ജെ.എൻ.യു ഭരണ വിഭാഗത്തോടും റിപ്പോർട്ട്​ ആവശ്യപ്പെടുമെന്ന്​ കെജ്​രിവാളിന്​ പ്രസിഡൻറ്​ ഉറപ്പു നൽകിയിരുന്നു.

ഡൽഹി ജവഹർലാൽ നെഹ്​റു യൂനിവേഴ്​സിറ്റിയിലെ ബയോടെക്നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്​ടോബർ 14 മുതലാണ്​ കാണാതായത്​.