ചേര്‍ത്തലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍.

04:27 am 7/11/2016

Newsimg1_3568583

ചേര്‍ത്തല: സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ത്തല താലൂക്കില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തുറവൂര്‍ മാധവം ബാലികാ സദനത്തിലെ അന്തേവാസിയുടെ വിവാഹ ചടങ്ങുകള്‍ പോലീസ് അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. എന്നാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ഒരു സംഘമാളുകള്‍ മര്‍ദിക്കുകയായിരുന്നെന്ന് പറയുന്നു. പോലീസുകാരെ മര്‍ദിക്കുകയും പോലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്തു.

വാഹനം തകര്‍ത്ത കേസ് ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ കുത്തിയതോട് സ്വദേശി ശരണ്‍കുമാറിനെ വിവാഹ സ്ഥലത്തുനിന്നും പോലീസ് പിടികൂടിയിരുന്നു. ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി തിരികെ വിവാഹ ചടങ്ങിനെത്തിയ എസ്‌ഐയെ ഒരു സംഘം യുവാക്കള്‍ ചോദ്യം ചെയ്തു. വാക്കേറ്റം സംഘര്‍ത്തില്‍ കലാശിക്കുകയും എസ്‌ഐക്കും പോലീസുകാരനും മര്‍ദനം ഏല്‍ക്കുകയും ചെയ്തു.