കാനഡയിലെ മലയാളി ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിന പരേഡ്

Newsimg1_18932901
ടൊറന്റോ: ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ മലയാളി ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിന റാലി നടത്തി. ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി, ഫാ ജേക്കബ് ആന്റണി കൂടത്തിങ്കല്‍, ഓര്‍മ്മ പ്രസിഡന്റ് റിന്റോ മാത്യു, കാനേഡിയന്‍ മലയാളി അസോസിയേഷന്‍ സെക്രടറി ജിന്‍സി ബിനോയ്­, ബ്രംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, ഉണ്ണി ഒപ്പത്ത്, തുടങ്ങിയവര്‍ പരേഡിനു നേത്രത്വം നല്‍കി . തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം പതാക ഉയര്‍ത്തി. ദിവാകരന്‍ നമ്പൂതിരി, ഫാ ആന്റണി കൂടത്തിങ്കല്‍, ഓര്‍മ്മ പ്രസിഡന്റ്്­ റിന്റോ മാത്യു , കാനേഡിയന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിജിന്‍സി ബിനോയ്­, ലതാ മേനോന്‍, ആനി സ്റ്റീഫന്‍, എന്നിവര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. ഉണ്ണി ഒപ്പത്ത് സ്വാഗതവും ഗോപകുമാര്‍ നായര്‍ നന്ദിയും ആറിയിച്ചു.

കാനഡയില്‍ വര്‍ഷങ്ങളായി സ്വാതന്ത്ര്യദിനാഘോഷവും റിപ്പബ്ലിക്ദിനാഘോഷവും മുടങ്ങാതെ നടത്തുന്ന ഏക മലയാളി സംഘടനയാണ് ബി എം എസ്. ഇന്ത്യന്‍ റിപബ്ലിക്ദിനാഘോഷങ്ങളുടെ ഭാഗമായി മനുഷ്യസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങല തീര്‍ത്ത സമാജം അനുകരണീയമായ നിരവധി ആശയങ്ങളും ഇതിനോടകമായി നോര്‍ത്ത് അമേരിക്കന്‍ സംഘടനാ തലത്തില്‍ പ്രവര്‍ത്തികമാക്കിയിട്ടുണ്ട്.

ഗോപകുമാര്‍ നായര്‍, ജോസ് വര്‍ഗീസ്­, സെന്‍ മാത്യു, ജയപാല്‍ കൂട്ടത്തില്‍, മത്തായി മാത്തുള്ള, സിബിച്ചന്‍ ജോസഫ്­, രൂപാ നാരായണന്‍,സിന്ധു ജയപാല്‍ സേതുമാധവന്‍ ശിവകുമാര്‍,സജി മുക്കാടന്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി.