08:30 am 15/9/2016
ജിനേഷ് തമ്പി
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കാന്‍ജ് ) ഓണാഘാഷം 2016 സെപ്റ്റംബര്‍ 24 ശനിയാഴ്ച ഈസ്‌റ് ബ്രോണ്‍സ്വിക്കിലുള്ള പ്രശസ്തമായ ഈസ്‌റ് ബ്രോണ്‍സ്വിക്ക് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചക്ക് 12 മണിക്ക് തുടക്കം കുറിക്കും . ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതായി സംഘാടകര്‍ അറിയിച്ചു
ആഘോഷങ്ങളില്‍ വര്‍ണപ്പകിട്ടാര്‍ന്നു പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി തമ്പുരാന്റെ പ്രൗഢ ഗംഭീരമായഎഴുന്നള്ളത്തും പുലികളി അടക്കം തനതായ കേരളിയ കലാ സാംസ്കാരിക രുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടും
കാന്‍ജ് സ്‌പെഷ്യല്‍ അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി സംഘാടകര്‍ ഇത്തവണയും അണിനിരത്തുന്നുണ്ട് .രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികളില്‍ അമേരിക്കയിലെ കലാകാരന്മാര്‍ പങ്കെടുക്കുന്നു
മോഹന്‍ലാല്‍ എന്ന മഹാ നടന പ്രതിഭയുടെ അഭിനയ ജീവിതത്തിലെ അനശ്വര നിമിഷങ്ങളെ ന്യൂ ജേഴ്സി മലയാളിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാക്കുവാന്‍ സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന ” ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ ” എന്ന മെഗാ ഷോ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) ഓണാഘോഷത്തിനു മാറ്റ് കൂട്ടും.
കാന്‍ജ് പ്രസിഡന്റ് അലക്‌സ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, ഓണം കണ്‍വീനര്‍ അജിത് ഹരിഹരന്‍,എക്സ്സ് ഒഫീഷ്യല്‍ റോയ് മാത്യു, ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍ , കോ കണ്‍വീനേഴ്‌സ് ജിനേഷ് തമ്പി, ജിനു അലക്‌സ്,ജെയിംസ് ജോര്‍ജ്, ബസന്ത്,നീനാ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജയന്‍ എം ജോസഫ്, ജോയിന്റ് ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്തി നായര്‍, രാജു കുന്നത്ത്, ജോസഫ് ഇടിക്കുള ,അബ്ദുള്ള സൈദ്, ജെസ്സിക തോമസ് തുടങ്ങിയവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്.
പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്നും ടിക്കറ്റ് ലഭിക്കുന്നതിന് കാന്‍ജ് ഭാരവാഹികളെ സമീപിക്കണമെന്നും അല്ലെങ്കില്‍ വെബ്‌സൈറ്റ് www.kanj.org സന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ ജോണ്‍ വര്‍ഗീസ് നിര്‍ദേശിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ് അറിയിച്ചു.