കാബൂളിൽ ചാവേർ സ്​​ഫോടനം; ഐ.എസ്​ ഉത്തരവാദിത്തമേറ്റു

06:48 PM 23/07/2016
download (2)
കാബൂൾ: അഫ്​ഗാനിസ്​ഥാനിലെ കാബൂളിൽ ഹസാരാ വിഭാഗത്തി​െൻറ പ്രകടനത്തിന്​ നേരെയുണ്ടായ മൂന്ന്​ ചാവേർ സ്​ഫോടനത്തിൽ 61 പേർ മരണപ്പെട്ടു. 207 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്. കാബൂളിൽ ദേ മസാങ്​ സർക്കിളിൽ തടിച്ചു കൂടിയ നൂറു കണക്കിനാളുകൾക്കിടയിലാണ്​ ഇരട്ട സ്​ഫോടനമുണ്ടായത്​. പരിക്കേറ്റവരെ ഇസ്​തിഖ്​ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കു​കയാണെന്ന്​ ആരോഗ്യ മന്ത്രാലയ വക്​താവ്​ മുഹമദ്​ ഇസ്​മാഇൗൽ കവൂസി അറിയിച്ചത്​.

അഫ്​ഗാൻ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന​ ഹസാരെ സമുദായം ശിയാവിഭാഗത്തിൽ രാജ്യ​ത്തെ മൂന്നാ​മത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാവുമാണ്​. തുർക്​മെനിസ്​താനിൽ നിന്നും കാബൂളിലേക്കുള്ള 500 കെ.വി വൈദ്യൂതി ലൈൻ ഹസാരെകൾ താമസിക്കുന്ന ​പ്രദേശത്ത്​ കൂടി പുന:ക്രമീകരിക്കണമെന്നവശ്യപ്പെട് നടത്തിയ പ്രകടനത്തിനിടെയാണ്​ സ്​ഫോനടുമുണ്ടായത്​. സ്​ഫോടനത്തി​െൻറ ഉത്തരവാദിത്വം ഏറ്റെടുത്തതായി അമഖ്​ ന്യൂസ്​ ഏജൻസി അറിയിച്ചു.