കാവുങ്കല്‍ ആലീസ് മത്യാസ് നിര്യാതയായി

07:32 pm 26/11/2016
Newsimg1_8459123
ഡാലസ്: പാമ്പാടി വെള്ളൂര്‍ കാവുങ്കല്‍ മത്യാസ് കെ. തോമസിന്റെ ഭാര്യ ടെക്‌സസില്‍ നിര്യാതയായ കങ്ങഴ ബസേലിയസ് ഇംഗ്ലിഷ് സ്കൂള്‍ മുന്‍ അധ്യാപിക ആലീസിന്റെ (55) സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കുശേഷം സീഡാര്‍ പാര്‍ക്ക് സെമിത്തേരിയില്‍. ഇടയിരിക്കപ്പുഴ തെക്കേപ്പകുതിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫെമിന്‍ തോമസ്, എമിന്‍ മാത്യു. മരുമക്കള്‍: ഫ്രാന്‍സിസ് തോമസ്, ജിബിന്‍ മാത്യു.