കാഷ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണം.

08:31 am 11/6/2017

ജമ്മു: ജമ്മു കാഷ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ ഷെല്ലാക്രമണം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിൽ ശനിയാഴ്ച രാത്രിയിലാണ് ശക്തമായ ഷെല്ലാക്രമണം നടന്നത്. 82 എംഎം, 120 എംഎം മോട്ടോർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.