കുറ്റവാളികള്‍ക്ക് മാപ്പു നല്‍കല്‍ ; ഒബാമയ്ക്ക് വീണ്ടും റെക്കോര്‍ഡ് –

03:45 pm 21/12/2016
പി.പി. ചെറിയാന്‍
unnamed (1)

വാഷിങ്ടണ്‍ : രണ്ടു തവണ പ്രസിഡന്റ് പദം അലങ്കരിച്ച ഒബാമ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കുന്നതിനും ശിക്ഷ ഇളവ് നല്‍കുന്നതിലും മുന്‍ പ്രസിഡന്റുമാരെ പിന്‍തള്ളി റെക്കോര്‍ഡിട്ടു. ക്രിസ്മസ് പ്രമാണിച്ചു 78 കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കുകയും 153 പേരുടെ ശിക്ഷാ കാലാവധി ഇളവ്

നല്‍കുകയും ചെയ്തതോടെയാണ് ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റ് മാപ്പും ഇളവും നല്‍കുന്ന കുറ്റവാളികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടത്.
നവംബര്‍ മുപ്പതുവരെ പ്രസിഡന്റിനു ലഭിച്ചത് 1937 മാപ്പ് അപേക്ഷകളും 13042 ശിക്ഷ ഇളവു നല്‍കുന്നതിനുമുള്ള അപേക്ഷകളാണ്. പ്രസിഡന്റ് പദവി അവസാനിക്കുന്നതിനു മുപ്പത്തിരണ്ട് ദിവസം കൂടി അവശേഷിക്കെ കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ അംഗീകരിക്കപ്പെട്ട അപേക്ഷകരുടെ രണ്ടിരട്ടിയാണ്

വര്‍ധിപ്പിച്ചത്.

മയക്കുമരുന്നു കേസുകളില്‍ ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് ഒബാമ കൂടുതല്‍ പരിഗണിച്ചത്. കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നതില്‍ ഒബാമ സ്വീകരിച്ച നടപടികള്‍ ചരിത്രതാളുകളില്‍ ഇനി അനിശ്ചിതമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.