05.33 AM 01-09-2016

അസാധാരണമായ കുലുക്കമനുഭവപ്പെട്ടതിനെത്തുടര്ന്നു ഹൂസ്റ്റണില്‍നിന്നു ലണ്ടനിലേക്കു വന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം അടിയന്തരമായി അയര്‍ലണ്ടില്‍ ഇറക്കി. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ പത്തു യാത്രക്കാര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റു. മുറിവും ചതവും ഏറ്റ യാത്രികരെ ലിമറിക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 207യാത്രികരും 13 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
