കുഴിബോംബ് പൊട്ടിത്തെറിച്ച് പോലീസ് നായയ്ക്കു പരിക്ക്

01.54 AM 04/11/2016
snifer_0311
ഭുവനേശ്വര്‍: ബോംബ് പരിശോധനയ്ക്കിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് പോലീസ് നായയ്ക്കു പരിക്ക്. ഒഡീഷയിലെ റായഗഡ ജില്ലയിലെ ഹതമുനിഗുഡയില്‍ ബോംബ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പോലീസ് നടപടിയില്‍ 28 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ മാവോയിസ്റ്റുകള്‍ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയായിരുന്നു. കഴിഞ്ഞമാസം 24നായിരുന്നു ഏറ്റുമുട്ടല്‍. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു മാവോയിസ്റ്റുകള്‍ ആരോപിക്കന്നു. ബന്ദിനെ തുടന്നു പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) കള്‍ കണ്ടെത്തിയിരുന്നു. പരിശോധന തുടരുമ്പോഴാണ് കുഴിബോംബ് പൊട്ടിത്തെറിക്കുന്നതും നായയ്ക്കു പരിക്കേല്‍ക്കുന്നതും. ഒഡീഷയ്ക്കു പുറമേ ആന്ധ്രപ്രദേശ്, ഛത്തിസ്ഗഡ്, തെലുങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.