കുവൈറ്റില്‍ കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കും

09.53 AM 28/10/2016
court_760x400
കുവൈറ്റില്‍ കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കാന്‍ തീരുമാനം. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇത് നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പ്രായപരിധി 18 വയസാണ്.
ഉന്നത സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കി ചുരുക്കുമെന്ന് റിപ്പോര്‍ട്ടുള്ളത്. നിലവില്‍ ഇത് 18 വയസാണ്. അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം പ്രബല്ല്യത്തി്! വരും. അതായത്, 16 വയസ് കഴിഞ്ഞവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മുതിര്‍ന്നവരെ പോലെ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മദ്യംമയക്കുമരുന്ന്, പിടിച്ചുപറി, കൊലപാതകം, പീഡനം തുടങ്ങിയ കേസുകളില്‍ കുട്ടികള്‍ പ്രതികളായിട്ടുണ്ട്. എന്നാല്‍, നിലവിലെ സംവിധാനത്തില്‍ ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ടെ്. ഇത് മറികടക്കാനാണ് നിയമത്തില്‍ പ്രായപരിധി രണ്ട് വര്‍ഷം കുറച്ചിരിക്കുന്നത്. പുതിയ നിയമം കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.