കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ ശി​ക്ഷ​യ്ക്ക് സ്റ്റേ.

08:40 am 10/5/2017

ന്യൂ​ഡ​ൽ​ഹി: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച്‌ പാ​ക്കി​സ്ഥാ​നി​ല്‍ പി​ടി​യി​ലാ​യ കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ വ​ധ ശി​ക്ഷ​യ്ക്ക് സ്റ്റേ. ​അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യാ​ണ് സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഹേ​ഗ് കോ​ട​തി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന് ക​ത്ത് കൈ​മാ​റി.

സ്റ്റേ ​ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ ഹേ​ഗി​ലെ രാ​ജ്യാ​ന്ത​ര കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പാ​ക് സൈ​നി​ക കോ​ട​തി​യാ​ണ് കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ​നി​ന്നു ക​മാ​ൻ​ഡ​റാ​യി റി​ട്ട​യ​ർ ചെ​യ്ത കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി​ക്കു​റ്റം ചു​മ​ത്തിയാണ് പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചത്. പാ​ക് ന​ട​പ​ടി കൊ​ല​പാ​ത​ക​ശ്ര​മ​മാ​ണെ​ന്ന് ഇ​ന്ത്യ വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ പാ​ക് പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ൽനി​ന്നുമാ​ണ് ജാദവിനെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യ​ത്.