കെജ് രിവാളിന് നേരെ ഷൂ ഏറ്

10:45pm 09/04/2016
kejriwal-shoe-759

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാളിന് നേരെ ഷൂ ഏറ്. ഏപ്രില്‍ 15മുതല്‍ ഒറ്റഇരട്ട ട്രാഫിക് പരിഷ്‌കരണം വീണ്ടും നടപ്പാക്കുന്നത് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് അജ്ഞാതന്‍ ഷൂ എറിഞ്ഞത്. ഷൂ കെജ് രിവാളിന്റെ ദേഹത്ത് തട്ടിയില്ല. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയ ആം ആദ്മി സേനയില്‍പെട്ടയാളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളിനു നേരെ ഷൂ എറിഞ്ഞയാള്‍ ആക്രമണത്തിന് മുന്‍പ് ബിജെപി നേതാവുമായി ടെലിഫോണില്‍ സംസാരിച്തിരുന്നു.

അഴിമതിക്കെതിരെയുള്ള കെജ്!രിവാളിന്റെ പ്രഖ്യാപനങ്ങള്‍ നടപ്പായില്ലെന്നും പ്രകൃതി വാതക വാഹന പദ്ധതിയെ കുറിച്ച് പുറത്ത് വന്ന ഒളികാമറ ഓപറേഷനെ കുറിച്ച് പ്രതികരിക്കണമെന്നും പറഞ്ഞാണ് ഇയാള്‍ ഷൂ എറിഞ്ഞത്. സംഭവം നടന്നയുടന്‍ പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ പിടികൂടി. ഇയാളുടെ കൈവശം ഒരു സിഡിയുമുണ്ടായിരുന്നു. കെജ് രിവാളിനൊപ്പം ഗതാഗത മന്ത്രി ഗോപാല്‍ റായിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.