കെനിയയില്‍ 105 ടണ്‍ ആനക്കൊമ്പുകള്‍ അഗ്നിക്കിരയാക്കി

12:55pm 01/5/2016
images (1)
നെയ്‌റോബി: കെനിയയില്‍ 105 ടണ്‍ ആനക്കൊമ്പുകള്‍ അഗ്നിക്കിരയാക്കി. വേട്ടക്കാരുടെ പക്കല്‍ നിന്ന്‌ പിടിച്ചെടുത്ത ആനക്കൊമ്പുകളാണ്‌ നശിപ്പിച്ചത്‌. ആനവേട്ടയ്‌ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ്‌ ആനക്കൊമ്പുകള്‍ കത്തിച്ചത്‌. നെയ്‌റോബി ദേശീയ പാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ 11 ചിതകളിലായാണ്‌ ഇവ നശിപ്പിച്ചത്‌. കെനിയ പ്രസിഡന്റ്‌ ഉഹ്രു കെനിയോട്ട ആദ്യ ചിതയ്‌ക്ക് തീകൊളുത്തി.
ആനവേട്ടയും ആനക്കൊമ്പ്‌ വില്‍പ്പനയും പൂര്‍ണ്ണമായും നിരോധിക്കണമെന്ന്‌ കെനിയോട്ട ആവശ്യപ്പെട്ടു. ആനകളുടെ നഷ്‌ടം ആഫ്രിക്കന്‍ പൈതൃകത്തിന്റെ നാശമാണെന്നും അദ്ദേഹം പറഞ്ഞു. ആനക്കൊമ്പു വ്യാപാരത്തിന്‌ കെനിയയില്‍ ആര്‍ക്കും അനുമതിയില്ലെന്നും കെനിയോട്ട വ്യക്‌തമാക്കി.
കെനിയയിലെ മുമ്പും ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത്‌ നശിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും അധികം ആനക്കൊമ്പുകള്‍ നശിപ്പിക്കുന്നത്‌ ആദ്യമായാണ്‌. ആഫ്രിക്കയില്‍ വര്‍ഷം തോറും 30,000 ആനകളെ കൊമ്പിനായി വേട്ടയാടുന്നതായാണ്‌ കണക്കുകള്‍. വ്യാപകമായ തോതില്‍ ആനവേട്ടയും കാണ്ടാമൃഗവേട്ടയും നടക്കുന്ന