കെ.­സി.­സി.­എന്‍.­എ. കണ്‍വെന്‍ഷന്‍, ഹ്യൂസ്റ്റ­നില്‍ കൊടി ഉയ­രു­ന്നു.

10;26am 25/7/2016

എ.­സി. ജോര്‍ജ്

Newsimg1_61261714
ഹ്യൂസ്റ്റന്‍: വടക്കെ അമേ­രി­ക്ക­യിലെ ക്‌നാനായ കത്തോ­ലിക്കാ അല്‍മാ­യ­രുടെ സംഘ­ട­നകളുടെ സംഘ­ട­ന­യായ ക്‌നാനായ കാത്ത­ലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേ­രി­ക്ക­യുടെ (കെ.­സി.­സി.­എന്‍.­എ)­യുടെ 12­-ാമത് മഹാ സംഗ­മ­ത്തിന് കൊടി ഉയ­രാന്‍ ഇനി ഏതാനും ദിന­ങ്ങള്‍ മാത്രം. അമേ­രി­ക്ക­യിലെ നാലാ­മത്തെ പ്രമുഖ നഗ­രവും എനര്‍ജി ക്യാപി­റ്റല്‍ എന്ന­റി­യ­പ്പെ­ടുന്ന ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ വേദി­യായ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്റ­റിലും ഹില്‍ട്ടണ്‍ അമേ­രിക്ക ഹോട്ട­ലി­ലു­മായി ഓഗസ്റ്റ് 4 മുതല്‍ 7 വരെ­യാണ് മഹാ­സം­ഗമം ക്രമീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. കണ്‍വെന്‍ഷന്റെ സുഗ­മ­മായ നട­ത്തി­പ്പിന് മുപ്പ­തോളം കമ്മ­റ്റി­ക­ളാണ് അഹോ­രാത്രം പ്രവര്‍ത്തി­ക്കു­ന്ന­ത്. ലോക­ത്തിന്റെ വിവിധ ഭാഗ­ങ്ങ­ളില്‍ നിന്ന് പ്രതി­നി­ധി­കള്‍ എത്തുന്നു എന്നത് ഈ കണ്‍വെന്‍ഷന്റെ ഒരു പ്രത്യേ­ക­ത­യാ­ണ്. കണ്‍വെന്‍ഷ­നി­ലെ­ത്തു­ന്ന­വരെ സ്വീക­രി­ക്കാനും സല്‍ക്ക­രി­ക്കാനും അവര്‍ക്ക് മാക്‌സിമം സുരക്ഷ ഉറ­പ്പാ­ക്കാനും ആതി­ഥേയ സംഘ­ട­ന­യായ ഹ്യൂസ്റ്റന്‍ കെ.­സി.­സി.­എന്‍.­എ. പ്രതിജ്ഞാബദ്ധവും സര്‍വ്വഥാ തയ്യാ­റു­മാ­യി­രി­ക്കു­മെന്ന് ഹ്യൂസ്റ്റന്‍ കെ.­സി.­സി.­എന്‍.­എ. ഭാര­വാ­ഹി­ക­ളായ എബ്രഹാം പറ­യന്‍കാ­ലാ­യില്‍ (പ്ര­സി­ഡന്റ്) ലൂസി കറു­ക­പ­റ­മ്പില്‍ (വൈസ് പ്രസി­ഡന്റ്) സോനി ആല­പാട്ട് (സെ­ക്ര­ട്ട­റി) ഷാജി അറ്റു­പുറം (ജോ­യിന്റ് സെക്ര­ട്ട­റി) രാജു ചേരി­യില്‍ (ട്ര­ഷ­റര്‍) എന്നി­വര്‍ അറി­യി­ച്ചു. ഹ്യൂസ്റ്റ­നില്‍ സംഘ­ടി­പ്പിച്ച പത്ര­മാ­ധ്യമ സമ്മേ­ള­ന­ത്തില്‍ കെ.­സി.­സി.­എന്‍.­എ. യുടെ ഹ്യൂസ്റ്റന്‍ പ്രാദേ­ശിക ഭാര­വാ­ഹി­കള്‍ക്കു പുറമെ ഹ്യൂസ്റ്റ­നില്‍ നിന്നു തന്നെ­യുള്ള കെ.­സി.­സി.­എന്‍.­എ. യുടെ അഖില കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അജിത് കള­ത്തില്‍ കരോ­ട്ട്, കണ്‍വെന്‍ഷന്‍ കോ-­ഓ­ര്‍ഡി­നേ­റ്ററും ഇവന്റ് കമ്മറ്റി ചെയര്‍മാ­നു­മായ ബേബി മണ­ക്കു­ന്നേല്‍ എന്നി­വരും സന്നി­ഹി­ത­രാ­യി­രു­ന്നു. സെന്റ­റല്‍ കമ്മി­റ്റി­യുടെ വൈവി­ധ്യ­മാര്‍ന്ന കണ്‍വെന്‍ഷന്‍ ചട­ങ്ങു­ക­ളുടെ ഒരു ഏക­ദേശ രൂപം ഈ പ്രസ് മീഡിയാ മീറ്റി­ലൂടെ അവര്‍ വിശ­ദീ­ക­രി­ച്ചു. കണ്‍വെന്‍ഷന് നാലാ­യി­ര­ത്തോളം പേരെ­ത്തു­മെ­ന്നാണ് പ്രതീക്ഷ എന്ന് കെ.­സി.­സി.­എന്‍.­എ. സെന്റ­റല്‍ കമ്മറ്റി അഭി­പ്രാ­യ­പ്പ­ട്ടു. ഓഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ മുതല്‍ രജി­സ്‌ട്രേ­ഷന്‍ പാക്ക­റ്റു­കള്‍ വിത­രണം ചെയ്യ­പ്പെ­ടും. ഹ്യൂസ്റ്റ­നിലെ ഡൊമ­സ്റ്റിക് എയര്‍പോര്‍ട്ടായ ഹോബി­യില്‍ നിന്നും അതു­പോലെ ജോര്‍ജ് ബുഷ്, ഇന്‍ടര്‍ കോണ്ടി­നെന്റല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടല്‍ സമു­ച്ച­യ­ത്തി­ലേക്കും കണ്‍വെന്‍ഷന്‍ സെന്റ­റി­ലേക്കും ട്രാന്‍സ്‌പോര്‍ട്ടേ­ഷന്‍ ഒരു­ക്കി­യി­ട്ടു­ണ്ട്. കണ്‍വെന്‍ഷന്‍ സമാ­പനത്തിനു ശേഷം മട­ക്ക­യാ­ത്രക്കും ഈ എയര്‍പോര്‍ട്ടു­ക­ളി­ലേ­ക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേ­ഷന്‍ സൗക­ര്യ­മു­ണ്ടാ­യി­രി­ക്കും.

ഓഗസ്റ്റ് 4ന് വൈകു­ന്നേരം 6 മണിക്ക് കണ്‍വെന്‍ഷന്‍ ഔപ­ചാ­രി­ക­മായി തിരി­തെ­ളി­യിച്ച് ഓപ്പണ്‍ ചെയ്യും. തുടര്‍ന്ന് ഹ്യൂസ്റ്റന്‍ ആതി­ഥേയ ക്‌നാനായ കാത്ത­ലിക്ക് സൊസൈറ്റി അവ­ത­രി­പ്പി­ക്കുന്ന കള്‍ച്ച­റല്‍ പ്രോഗ്രാമും, ക്‌നാനായ കള്‍ച്ച­റല്‍ സൊസൈ­റ്റി­യുടെ ആഭി­മു­ഖ്യ­ത്തി­ലുള്ള വൈവി­ധ്യ­മാര്‍ന്ന കലാ­പ­രി­പാ­ടി­കള്‍ ആദ്യ­ദി­നത്തെ മോടി­പി­ടി­പ്പി­ക്കും. വെള്ളി­യാഴ്ച രാവിലെ കണ്‍വെന്‍ഷന്‍ സെന്റ­റില്‍ ആഘോ­ഷ­മായ ദിവ്യ ബലിക്കു ശേഷം വര്‍ണ­ശ­ബ­ള­മായ ഘോഷ­യാ­ത്രക്കു തുട­ക്ക­മാ­കും. പര­മ്പ­രാ­ഗ­ത­മായ അല­ങ്കാ­ര­ങ്ങള്‍ ആകര്‍ഷ­ക­ങ്ങ­ളായ വേഷ­വി­ധാ­ന­ങ്ങള്‍ കലാ­-­സാം­സ്കാ­രിക രൂപ­ങ്ങള്‍ പ്രക­ട­ന­ങ്ങള്‍ വാദ്യ മേള­ങ്ങള്‍ ഘോഷ­യാ­ത്രയെ മോടി­പി­ടി­പ്പി­ക്കും. കെ സി സി എന്‍ എ യുടെ ഓരോ യൂണി­റ്റു­കാ­രു­ടെയും ബാന­റു­കള്‍ കൊടി­തോ­ര­ണ­ങ്ങള്‍ സഹിതം ഘോഷ­യാത്ര ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്റ­റിലെ രണ്ടാം നില­യി­ലുള്ള ബാള്‍ റൂമി­ലാണ് സമാ­പി­ക്കു­ക. ഡെമോ­ക്രാറ്റിക് പാര്‍ട്ടി­യുടെ 2004 ലെയും 2008­ലേയും നാഷ­ണല്‍ കണ്‍വെന്‍ഷന്‍ ഇതേ ബാള്‍ റൂമിലും ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ ഹോട്ടല്‍ സമു­ച്ച­യ­ത്തി­ലു­മാ­യി­രു­ന്നെന്ന് സ്മരി­ക്കു­ക.

ഘോഷ­യാ­ത്ര­ക്കു­ശേഷം കണ്‍വെന്‍ഷന്റെ ഔപ­ചാ­രി­ക­മായ പൊതു­സ­മ്മേ­ളനം നടക്കും. അതില്‍ കേര­ള­ത്തില്‍ നിന്നും അമേ­രി­ക്ക­യില്‍ നിന്നു­മുള്ള മത, സാമൂ­ഹ്യ, സാംസ്കാ­രിക നായ­കര്‍ പങ്കെ­ടു­ക്കും. തുടര്‍ന്ന് വിവി­ധ­ങ്ങ­ളായ കലാ­-­കാ­യിക മത്സ­ര­ങ്ങ­ളാ­യി­രി­ക്കും. സ്ത്രീകള്‍ക്കും പുരു­ഷന്‍മാര്‍ക്കും കുട്ടി­കള്‍ക്കും വിവിധ പ്രായ­മന്യെ വേര്‍തി­രി­ച്ചാണ് മത്സ­ര­ങ്ങള്‍. യുവ­ജ­ന­ങ്ങള്‍ക്കായി പ്രത്യേക കലാ കായിക വേദി­കളും സംവി­ധാ­ന­ങ്ങളും ഒരു­ക്കി­യി­ട്ടു­ണ്ട്. ക്‌നാനായ മങ്ക, ക്‌നാനായ മന്നന്‍, മാസ്റ്റര്‍ ക്‌നാ, മിസ് ക്‌നാ, ബാറ്റി­ല്‍ ഓഫ് ദ സിറ്റീ­സ്, ചിരി അരങ്ങ്, നര്‍മ്മ സല്ലാപം തുട­ങ്ങിയ പരി­പാ­ടി­കള്‍ അതീവ ഹൃദ്യവും വേറിട്ട അനു­ഭ­വ­ങ്ങ­ളു­മാ­യി­രിക്കും സമ്മാ­നി­ക്കു­ക. വിജ്ഞാ­ന­പ്ര­ദ­മായ സാംസ്കാ­രിക സെമി­നാ­റു­കള്‍, പ്രൊഫ­ഷ­ണല്‍ സിമ്പോ­സി­യ­ങ്ങള്‍, ചര്‍ച്ചകള്‍ എല്ലാം ഈ സംഗ­മത്തെ ഫല­പ്ര­ദ­മാ­ക്കും. കേര­ളീയ വിഭ­വ­ങ്ങ­ള­ട­ങ്ങിയ ഭക്ഷ­ണ­ക്ര­മീ­ക­ര­ണ­ങ്ങള്‍ക്കു പുറമെ ധാരാളം ബിസി­നസ് ബൂത്തു­കളും കണ്‍വെന്‍ഷന്‍ നഗ­റി­ലു­ണ്ടാ­കും. ആഗസ്റ്റ് 7 ന് ഞായ­റാഴ്ച വിശുദ്ധകുര്‍ബാ­നക്കു ശേഷം കണ്‍വെന്‍ഷന്റെ ക്ലോ­സിംഗ് സെറി­മണി പരി­പാ­ടി­കള്‍ക്ക് തുട­ക്ക­മാ­കും. കണ്‍വെന്‍ഷന്‍ സമാ­പന ദിന­ത്തിലെ മുഖ്യ ഇന­മാണ് ബാങ്ക്വറ്റും തല്‍സ­മയ അ­നു­ബ­ന്ധ പരി­പാ­ടി­കളും.

ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നി­ലേയും ഗാല്‍വെ­സ്റ്റ­നി­ലേയും വിവിധ സൈറ്റ് സീയിംഗ് ട്രിപ്പി­നുള്ള സംവി­ധാ­നവും കണ്‍വെന്‍ഷന്‍ കമ്മറ്റി ഒരു­ക്കി­യി­ട്ടു­ണ്ട്. ക്‌നാനായ സഹോ­ദ­ര­ങ്ങള്‍ക്ക് ഒരേ കുടും­ബ­മെന്ന നില­യില്‍ ഒത്തു­ചേ­രു­വാനും ദൃഢ­മായ ആത്മ­ബന്ധം വളര്‍ത്തു­വാനും ജീവി­താ­നു­ഭ­വ­ങ്ങള്‍ മധു­രോ­ദ­മായി പങ്കി­ടാനും കണ്‍വെന്‍ഷന്‍ ഒരു അസു­ലഭ അവ­സ­ര­മാ­യി­രി­ക്കു­മെന്ന് കണ്‍വെന്‍ഷന്‍ ഭാര­വാ­ഹി­കള്‍ പറ­ഞ്ഞു. മഹ­ത്തായ ഈ ക്‌നാനായ സംഗ­മ­ത്തി­ലേക്ക് അവര്‍ ഏവ­രേയും സഹര്‍ഷം സ്വാഗതം ചെയ്തു. ഇപ്പോള്‍ കെ. സി. സി. എന്‍. എ. ദേശീയ സംഘ­ട­നക്കും ഈ കണ്‍വെന്‍ഷനും ചുക്കാന്‍ പിടി­ക്കു­ന്ന­വര്‍ സണ്ണി പൂഴി­ക്കാല (പ്ര­സി­ഡന്റ്) ജോസ് ഉപ്പൂ­ട്ടില്‍ (വൈസ് പ്രസി­ഡന്റ്) പയസ് വെളൂ­പ­റ­മ്പില്‍ (ജ­ന­റല്‍ സെക്ര­ട്ട­റി) സഖ­റിയാ ചേല­ക്കല്‍ (ജോ­യിന്റ് സെക്ര­ട്ട­റി) ജോസ് കുരു­വിള എടാ­ട്ടു­കു­ന്നേല്‍ ചാലില്‍ (ട്ര­ഷ­റര്‍) അജിത് കുള­ത്തില്‍ കരോട്ട് (കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍) ബേബി മണ­ക്കു­ന്നേല്‍ (കണ്‍വെന്‍ഷന്‍ ഇവന്റ് കോഓര്‍ഡി­നേ­റ്റര്‍) എന്നി­വ­രാ­ണ്. ഹ്യൂസ്റ്റ­നി­ല്‍ വിളിച്ചു ചേര്‍ത്ത മാധ്യമ കോണ്‍ഫ­റന്‍സില്‍ മാധ്യമ രംഗത്തെ പ്രമു­ഖര്‍ പങ്കെ­ടു­ത്തു.