06:00 pm 2/1/2017
– ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ : ചിക്കാഗോ കെ.സി.എസ്.പോഷക സംഘടനയായ വുമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന ഹോളിഡേ പാര്‍ട്ടി ഫെബ്രുവരി 18ന് ചിക്കാഗോയിലുള്ള ലിഡോ ബായ്ങ്കറ്റ് ഹോളില്‍ നടക്കും. ചിക്കാഗോ യിലെ മുഴുവന്‍ ക്‌നാനായ വനിതകളെയും ഉള്‍പ്പെടുത്തിയുള്ള ഈ കൂട്ടായ്മയ്ക്ക് വുമന്‍സ് ഫോറം ഭാരവാഹികള്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിവരുന്നു. ചിക്കാഗോയിലെ മുഴുവന്‍ ക്‌നാനായ വനിതകളും ഈ സംരഭത്തില്‍ പങ്കെടുത്ത് ക്‌നാനായ സമുദായത്തിന്റെ കൂട്ടായ്മയും കെ.സി.എസ് നുള്ള ജന പിന്തുണയും അറിയിക്കണമെന്ന് പ്രസിഡന്റ് ജിജി നെല്ലാമറ്റം അഭിപ്രായപ്പെട്ടു . ഇക്കുറി നടത്തുന്ന വ്യത്യസ്തമായ ഹോളിഡേ പാര്‍ട്ടിക്കു ജിജി നെല്ലാമറ്റം , അനി വാച്ചാച്ചിറ , ബിനി തെക്കനാട്ട്, ആന്‍സി കുപ്ലിക്കാട്ട് , ആന്‍ കരകുളം എന്നിവര്‍ നേതൃത്വം നല്‍കും.