കേഡല്‍ ആദ്യം കൊന്നത് അമ്മയെ.

11:07 am 11/4/2017

നന്തന്‍കോട് കൂട്ടകൊലപാത കേസിലെ പ്രതി കേഡല്‍ ആദ്യം കൊന്നത് അമ്മയെ. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിംഗ് കാണിച്ചു താരമെന്ന പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയാണ് അമ്മയെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. ആത്മാവിന് ശക്തിയേല്‍കാനാണ് കൊലപാതങ്ങള്‍ ചെയ്തതെന്നാണ് മൊഴി. പ്രതിപറയുന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ബുധനാഴാചയാണ് കേഡല്‍ അമ്മയെയും അച്ഛനെയും സഹോദരിയും കൊല്ലുന്നത്. രാവിലെ പത്തുമണിക്ക് അമ്മ ഡോ. ജീന്‍ പദ്മ ഒരു ബന്ധവിനെ വിളിച്ചിരുന്നു. ഇതിനുശേഷമാകാം കൊലപാകം നടന്നതെന്നാണ് സംശയം. കുട്ടികള്‍ക്കായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ ഗെയിംഗ് കാണിച്ചുതരാമെന്ന് പറഞ്ഞാണ് അമ്മയെ മുറിയിലേക്ക് വിളിപ്പിച്ചത്. കൈയിലുള്ള മഴുകൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി. ഉച്ചയ്ക്കാണ് അച്ഛന്‍ രാജ തങ്കവും സഹോകരി കരോലിനും പുറത്തുനിന്നും എത്തുന്നത്. താഴത്തെ നിലയില്‍ രണ്ടുപേരും ആഹാരം കഴിച്ചു. ഇതിനിടെ വൃദ്ധസദനത്തിലുള്ള ബന്ധു ലളിതയെ രാജതങ്കം വിളിച്ചു. ആദ്യം കരോലിനാണ് മുകളിലെത്തി മുറിയിലേക്ക് പോയത്. പിന്നാലെ അച്ഛനും പോയി. രണ്ടുപേരെയും മുറിയിലേക്ക് വിളിപ്പിച്ചായിരുന്നു കൊലചെയ്തതെന്നാണ് കേഡലിന്റെ മൊഴി. മൃതദേഹങ്ങള്‍ മുറിയിലെ കുളിമുറിയില്‍ കൊണ്ടിട്ടു. ശനിയാഴ്ചയാണ് ബന്ധുവായ ലളിതയെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇടക്ക് തീയണക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റത്. തീ ആളി പടര്‍ന്നപ്പോള്‍ രക്ഷപ്പെട്ടുവെന്നാണ് മൊഴി.
ഓണ്‍ലൈന്‍ വഴി മാസങ്ങള്‍ക്ക് മുമ്പ് മഴു വാങ്ങി. മാസങ്ങള്‍ക്കമുമ്പ് ഒരു ആള്‍രൂപുമുണ്ടാക്കി മുറിക്കുള്ളില്‍ വച്ചിരുന്നു. ആസ്‌പ്രല്‍ പ്രജക്ഷന്‍ പോലെ ആത്മവിനെ പുറത്തെടുത്തുകൊണ്ടുള്ള ചില പരീക്ഷങ്ങള്‍ ചെയ്തിരുന്നതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍ തീയിട്ടശേഷം ചെന്നൈയിലേക്ക് പോയി. 5000 രൂപ നല്‍കി ഒരു ലോഡ്ജില്‍ മുറിയെടുത്തി. ടിവിയില്‍ ഫോട്ടോ കണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു. വീണ്ടും ട്രെയിനില്‍ തമ്പാനൂരിലെത്തി. റെയിവെ സ്റ്റേഷനില്‍ വച്ച് താടിവടിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കേഡലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.