പിണറായി വിജയന്‍റെ വാദം തള്ളി കെ.എം.ഷാജഹാൻ.

01:19 pm 11/4/2017

തിരുവനന്തപുരം: വ്യക്തിവിരോധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളി കെ.എം.ഷാജഹാൻ. ഏഴു ദിവസം ജയിലിലടച്ച് തന്നെ പീഡിപ്പിക്കാൻ മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഷാജഹാൻ വ്യക്തമാക്കി. ഇതിന്‍റെ കാരണങ്ങളെക്കുറിച്ച് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, പോലീസ് ആസ്ഥാനത്ത് നടന്ന സംഭവത്തിന്‍റെ പേരിൽ കെ.എം.ഷാജഹാനോട് വ്യക്തിവിരോധം തീർക്കുകയാണെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിയിരുന്നു. ഷാജഹാൻ പോലീസ് ആസ്ഥാനത്ത് വന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹത്തെ ബോധപൂർവം കുടുക്കിയതല്ലെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.