കാസർകോട്: കാസർകോട് പെരിയയിലെ കേന്ദ്രസർവകലാശാല ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി. 15 ലധികം വരുന്ന നാട്ടുകാരാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. സർവകലാശാലയുടെ വികസനത്തിനായി സ്ഥലം വിട്ട് കൊടുത്തവരാണ് ഇവർ. സ്ഥലം വിട്ട് കൊടുക്കുേമ്പാൾ വാഗ്ദാനം ചെയ്ത ജോലിയും അടിസ്ഥാന സൗകര്യങ്ങളും നൽകി ഇല്ലെന്നാരോപിച്ചാണ് പ്രതിഷേധം.