കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഡോ.കെ ജയകുമാറിനും, സേതുമാധവനും സ്വീകരണം നല്‍കി

08:36 am 23/10/2016

– ജോര്‍ജ് ജോണ്‍
Newsimg1_66428879
ഫ്രാങ്ക്ഫര്‍ട്ട്: തിരൂര്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ ജയകുമാര്‍ ഐഎഎസ്, മലയാള നോവല്‍ സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എ. സേതുമാധവന്‍ എന്നിവര്‍ക്ക് കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സ്വീകരണം നല്‍കി. ഫ്രാങ്ക്ഫര്‍ട്ട് ബോണ്‍ഹൈമിലെ സാല്‍ബൗ ഹാളില്‍ വച്ച് നടത്തിയ സ്വീകരണത്തിലും, സംവാദത്തിലും സമാജം സെക്രട്ടറി ഡോ. ബനേഷ് ജോസഫ് സേതുമാധവനെയും, ഡോ. ജയകുമാറിനെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്തു.

നാട്ടിന്‍പുറത്തെ സ്കൂളില്‍ പഠിച്ച് അവിടുത്തെ വായനശാലകളിലൂടെ വായിച്ച് വളര്‍ന്ന സഹചര്യങ്ങളാണ് തന്നെ എഴുത്തുകാരനാക്കിയതെന്ന് സേതുമാധവന്‍ അനുസ്മരിച്ചു. വായനക്കാരന്റെ മനോഗതത്തിനനുസരിച്ച് വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യമാണ് തന്റെ സൃഷ്ടികളുടെ പ്രത്യേകത. ഇന്ത്യയിലും വിദേശങ്ങളിലുമായി നടത്തിയ യാത്രകള്‍ തന്റെ സര്‍ഗാത്മക വീക്ഷണങ്ങളെ വിശാലമാക്കി. ഇന്ത്യന്‍ സാഹിത്യത്തെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ എടുക്കുന്ന ശ്രമങ്ങള്‍ അപര്യാപ്തമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മലയാളത്തെ പരിപോഷിപ്പിക്കണനയി മലയാളം യൂണിവേസിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയും അദ്ദേഹം ഹ|സ്വമായി വിവരിച്ചു.

തടവറയില്‍ അകപ്പെടാത്ത ആത്മാവിഷ്കാര സ്വാതന്ത്ര്യമാണ് സേതുവിനെ വലിയ എഴുത്തുകാരനാക്കി മാറ്റിയതെന്നും, കാലത്തിനതീതമാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എന്ന് ഡേ. ജയകുമാര്‍ പറഞ്ഞു. ഏതു തലമുറക്കും കാലഭേദമന്യേ ആസ്വദിക്കാന്‍ പറ്റുന്ന അപൂര്‍വ സ|ഷ്ടികളാണ് സേതുമാധവന്റേത്.
ട്യൂബിന്‍ഗെന്‍ യൂണിവേഴ്‌സിറ്റിയിലെ ഗുണ്ടര്‍ട് ചെയര്‍ മേധാവി ഡോ. ഹെയ്‌ക്കേ ഒബെര്‍ളിന്‍ തങ്ങള്‍ മലയാള ഭാഷക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു.

നവ വിദ്യാഭ്യാസത്തില്‍ മലയാള ഭാഷയുടെ സ്ഥാനം, ആശയ പ്രത്യയ ശാസ്ത്രങ്ങള്‍ സാഹിത്യത്തെ എങ്ങനെ സ്വാധീനിക്കുന്നു, മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുവാനായിട്ടുള്ള മലയാളം യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധിയായ ചോദ്യങ്ങളോട് ഡോ. ജയകുമാറും, സേതുമാധവനും മറുപടി പറഞ്ഞു. മാത്യു ജോസഫ്, പ്രൊഫ. അന്നക്കുട്ടി ഫിന്‍ഡൈസ്, ജോസ് പുന്നാംപറമ്പില്‍, എഡ്വേര്‍ഡ് നാസ്രത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരളം സമാജം സെക്രട്ടറി ഡോ. ബനേഷ് ജോസഫ് സ്വീകരണ പരിപാടികള്‍ ആദ്യാവസാനം നിയന്ത്രിച്ചു. ജോസ്കുമാര്‍ ചോലങ്കേരി നന്ദി പ്രകാശനം നടത്തി.