കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

09:13am 1/4/2016

ജോയിച്ചന്‍ പുതുക്കുളം
keralavisionweb_pic
ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കേരളാ വിഷന്‍ സ്റ്റുഡിയോയുടെ നവീകരിച്ച വെബ്‌സൈറ്റ് (www.keralavisionusa.com) സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും ‘ജസ്റ്റീസ് ഫോര്‍ ഓള്‍’ എന്ന സംഘടനയുടെ സ്ഥാപക ചെയര്‍മാനുമായ ശ്രീ. തോമസ് കൂവള്ളൂര്‍ ലോഞ്ച് ചെയ്തു. ഫിലിപ്പ് മാരേട്ടിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റുഡിയോ ട്രൈസ്‌റ്റേറ്റില്‍ 1999 മുതല്‍ ഫോട്ടോഗ്രഫി വീഡിയോ പ്രൊഡക് ക്ഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ തല്‍ സമയ സംപ്രേക്ഷണം (ലൈവ് വീഡിയോ കൂടി ആരംഭിച്ചിരിക്കുന്നു

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സോളിഡ് ആക്ഷന്‍ സ്റ്റുഡിയോ (www.solidactionstudio.com) ഈ സ്റ്റുഡിയോയുടെ ബിസിനസ് പാര്‍ട്ട്ണര്‍ കൂടിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9737154205 / 9178686960

ഷാജി എണ്ണശേരില്‍ അറിയിച്ചതാണിത്.