കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ മെയ്­ 7-ന്

07:08am 20/4/2016
ജിനേഷ് തമ്പി
Newsimg1_46443965
കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്­ണ്ടസി (കാന്‍ജ്) യുടെ പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ മെയ്­ 7 ന് ക്രമീകരിച്ചിരിക്കുന്നു. വര്‍ഷം തോറും അത്യുജ്വലമായി കാന്‍ജ് സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ്­ ഈ വര്‍ഷവും പുതുമയാര്‍ന്ന കലാവിരുന്നുമായി സംഘാടകര്‍ അണിനിരത്തുന്നു.

മലയാളി സമൂഹത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും തനതായ സംഭാവനകള്‍ നല്‍കി വ്യക്തി മുദ്ര സ്ഥാപിച്ച വിശിഷ്ട വ്യക്തികളെ കാന്‍ജ് പയനിയര്‍ അവാര്‍ഡ്­ നല്കി ആദരിക്കുന്ന ചടങ്ങും കാന്‍ജ് ഫാമിലി നൈറ്റ്‌­നോടൊപ്പം നടത്തപ്പെടും.

ന്യൂജേഴ്­ണ്ടസി റോസ് ലാന്‍ഡ്­ ഗ്രീക്ക് ഓര്‍ത്തഡോക്ക്‌സ് ചര്‍ച്ച് ( 80 Laurel Avenue, Roseland, NJ 07068 )ഹാളില്‍ 2016 മെയ്­ 7 ശനിയാഴ്ച്ച വൈകിട്ട് 4 മുതല്‍ 9 വരെയാണ് പയനിയര്‍ അവാര്‍ഡ്­ ആന്‍ഡ്­ ഫാമിലി നൈറ്റ്­ ആഘോഷങ്ങള്‍ അരങ്ങേറുന്നത്

പരിപാടിയുടെ കണ്‍വീനര്‍ ആയി ഷീല ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജെയിംസ്­ ജോര്‍ജ്,മാലിനി നായര്‍,ആനി ജോര്‍ജ് എന്നിവരാണ്­ കോ കണ്‍വീനര്‍മാര്‍

പ്രസിഡന്റ്­ അലക്‌സ്­ മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്­, ട്രഷറര്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ പരിപാടിയിലേക്ക് എല്ലാവരെയും കുടുംബ സമേതം സ്വാഗതം ചെയ്തതായി പത്രകുറിപ്പില്‍ അറിയിച്ചു.

പ്രോഗ്രാമിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളില്‍ അജിത്­ ഹരിഹരന്‍,ജെയിംസ്­ മുക്കാടന്‍ ,അലക്‌സ്­ ജോണ്‍, പ്രഭു കുമാര്‍, രാജു കുന്നത്ത്, റോയ് മാത്യു,ജയന്‍ എം ജോസഫ്­, ജോസഫ്­ ഇടിക്കുള,നന്ദിനി മേനോന്‍ ,ദീപ്തി നായര്‍, ജെസ്സിക തോമസ്­,ജിനേഷ് തമ്പി,അബ്ദുള്ള സൈദ്­ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു. പ്രവേശന പാസ്സുകള്‍ക്ക് ദയവായി www.kanj.org സന്ദര്‍ശി­ക്കുക.