കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്

12;00 pm 26/8/2016
Newsimg1_98323798
മയാമി: മലയാളിയുടെ ഉത്സവമായ ഓണത്തിനെ വരവേല്‍ക്കാന്‍ മയാമി ഒരുങ്ങി. കേരള സമാജം ഓഫ് ഫ്‌ളോറിഡയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നാം തിയതി വൈകുന്നേരം 5.30 മുതല്‍ കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയറ്റില്‍ വച്ച് നടത്തപ്പെടുന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടി തുടങ്ങുന്ന ഓണാഘോഷത്തിനു കലാമാമാങ്കമൊരുക്കാന്‍ സമാജത്തിലെ അംഗങ്ങള്‍ തയാറായിക്കഴിഞ്ഞു .

“ഓണവിസ്മയങ്ങള്‍’ എന്ന പേരില്‍ 150 ഓളം കലാകാരന്മാരെ അണിനിരത്തി തികച്ചും പുതുമയാര്‍ന്ന ഒരു കലാസന്ധ്യ അണിയിച്ചൊരുക്കുന്നു. നിരവധി സുന്ദരീസുന്ദരന്മാരെ അണിനിരത്തി ഡ്രം ലോവേഴ്‌സ് ഓഫ് ഫ്‌ളോറിഡയുടെ ചെണ്ടമേളത്തോടുകൂടിയ ഘോഷയാത്ര, തലപ്പൊലി, നാടന്‍പാട്ടുകള്‍, തിരുവാതിര, കുട്ടികളുടെ വിവിധ പരിപാടികള്‍, കോമഡി സ്­കിറ്റുകള്‍ തുടങ്ങി നിരവധി കലാപ്രകടനങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.
Newsimg2_70648576
മുന്‍ വര്‍ഷങ്ങളിലെപ്പോലെ എല്ലാ മലയാളികളുടെയും സാന്നിധ്യം ഈ വര്‍ഷവും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോസ് മാന്‍ കരേടന്‍ (954 558 2245), നോയല്‍ മാത്യു (786 553 6635) പത്മകുമാര്‍ കെ.ജി അറിയിച്ചതാണിത്.