കൊച്ചി മെട്രോ; രണ്ടാം ഘട്ടം ഉടൻ

02.17 PM 07/11/2016
aliasgeorge_07011016
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം മൂന്നോ നാലോ മാസത്തിനുള്ളിൽ തുടങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കെഎംആർഎംഡി ഏലിയാസ് ജോർജ്. 2000 കോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കു ചെലവു പ്രതീക്ഷിക്കുന്നത്. 1300 കോടി രൂപ ഫ്രഞ്ച് വായ്പ പ്രതീക്ഷിക്കുന്നുണ്ടെന്നും ഏലിയാസ് ജോർജ് വ്യക്‌തമാക്കി.