അന്തരീക്ഷ മലിനീകരണം; ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ

02.09 PM 07/11/2016
delhiairpolution_06011016
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി സർക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം. ദുസഹമായ സാഹചര്യം നേരിടാൻ സർക്കാർ എന്തു നടപടി സ്വീകരിച്ചുവെന്ന് ട്രൈബ്യൂണൽ ചോദിച്ചു. നടപടികൾ എടുക്കുന്നതിനു എന്തുകൊണ്ടാണ് കാലതാമസം നേരിട്ടതെന്ന് വിശദീകരണം നൽകാനും ട്രൈബ്യൂണൽ സർക്കാരിനോട് നിർദേശിച്ചു.

അതിനിടെ ഇതു സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുമെന്നാണ് സൂചന. പുകമഞ്ഞ് കുറയാത്ത സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ഞായറാഴ്ച ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.