കൊടുംഭീകരന്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടു

09/7/2016
download (5)

ശ്രീനഗര്‍: കാശ്്മീര്‍ താഴ്‌വരയിലെ കൊടുംഭീകരന്‍മാരില്‍ ഒരാളായ ബുര്‍ഹന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മുജാഹിദീന്റെ തലവന്മാരില്‍ ഒരാളായ ബര്‍ഹാന്‍ മുസാഫര്‍ വാനിയടക്കം മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കോക്കര്‍നാഗിലെ ബുംദൂരയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഭീകരര്‍ ഒളിച്ചിരിപ്പുണെ്്ടന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും തിരിച്ചു നിറയൊഴിച്ചു.

കാഷ്മീരിലെ പുതിയ തലമുറ ഭീകരരില്‍ ഏറ്റവും ശക്തനായ ആളായാണ് 21കാരനായ വാനിയെ കരുതപ്പെടുന്നത്. 2010ല്‍ ഹിസ്ബുളില്‍ ചേര്‍ന്ന ഇയാള്‍ സംഘടനയുടെ നവമാധ്യമങ്ങളിലെ മുഖമായിരുന്നു. ത്രാലിലെ സമ്പന്ന കുടുംബത്തില്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനായി ജനിച്ച വാനി തന്റെ പതിനഞ്ചാമത്തെ വയസില്‍ ഭീകര സംഘടനയില്‍ അംഗമായി. വാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അധികൃതര്‍ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.